കുവൈത്ത് : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് ദുരിതത്തിലായ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായും തിരികെ നൽകാൻ ഉത്തരവ്. റദ്ദാക്കിയ ടിക്കറ്റുകളുടെയും ബുക്കിംഗുകളുടെയും തുക 15 പ്രവൃത്തി ദിവസത്തിനുള്ളിൽ മടക്കി നൽകണമെന്നാണ്
സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ എല്ലാ എയർലൈനുകൾക്കും ട്രാവൽ ഏജൻസികൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്.
ഫെബ്രുവരി 28 മുതൽ വിമാന സർവീസുകൾ നിർത്തിവെച്ചതുമൂലം യാത്ര ചെയ്യാൻ കഴിയാത്തവർക്ക് ടിക്കറ്റ് തുക മുഴുവനായും ലഭിക്കാൻ അർഹതയുണ്ട്. ഭാഗികമായി ഉപയോഗിച്ച ടിക്കറ്റുകൾ ആണെങ്കിൽ ബാക്കി തുക തിരികെ നൽകണം. ‘റീഫണ്ട് ലഭിക്കില്ല’ എന്ന നിബന്ധനയോടെ എടുത്ത ടിക്കറ്റുകൾക്കും ഈ ആനുകൂല്യം ലഭിക്കും. യാത്രക്കാരുടെ അനുവാദമില്ലാതെ വൗച്ചറുകളോ ക്രെഡിറ്റോ നൽകാൻ പാടില്ല. തുക നേരിട്ട് തന്നെ കൈമാറണം.
![]()
