റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. തലസ്ഥാനമായ റിയാദിലും പരിസര പ്രദേശങ്ങളിലും വൈകുന്നേരത്തോടെ തുടങ്ങിയ ചാറ്റല്‍മഴ തുടരുകയാണ്.വ്യാഴം ,വെള്ളി ദിവസങ്ങളിൽ റിയാദ് പ്രവശ്യയിൽ ഇടത്തരമോ കനത്തതോ ആയ മഴക്ക് കൂടുതൽ സാധ്യത ഉണ്ട്.
താഴ്വരകളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും സന്ദര്‍ശനം ഒഴിവാക്കണമെന്നും ഏതാനും ദിവസങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
മക്ക, റിയാദ്, മദീന, തബൂക്ക്, അസീര്‍, ജിസാന്‍ തുടങ്ങി രാജ്യത്തെ എല്ലാ പ്രവിശ്യകളിലും വരും ദിവസങ്ങളില്‍ മഴക്കു സാധ്യതയുണ്ട്. കനത്ത ആലിപ്പഴ വര്‍ഷം, പൊടിക്കാറ്റ്, മിന്നല്‍ പ്രളയം എന്നിവ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രവും മുന്നറിയിപ്പ് നല്കി.
![]()
