ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി യു പ്രതിഭക്കെതിരായ ഇർഷാദ് ചക്കാലശ്ശേരിയുടെ സ്ത്രീവിരുദ്ധ അധിക്ഷേപ പ്രസ്താവനയിൽ കേസെടുക്കാൻ നിർദ്ദേശിച്ച് ആലപ്പുഴ ജില്ലാ കളക്ടർ. പ്രഥമദൃഷ്ട്യാ മാതൃകാപ്പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുക്കാൻ നിർദേശം നൽകിയതെന്ന് കളക്ടർ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. സ്ത്രീകളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തൽ, തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തൽ, തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന വിധത്തിലുള്ള തെറ്റായ പ്രസ്താവന നടത്തൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കാനാണ് പൊലീസിന് നിർദേശം നൽകിയത്.
![]()
