റിയാദ് : റിയാദിലെ ഹൗസ് ഡ്രൈവറന്മാരുടെ കൂട്ടായ്മയായ ഗൾഫ് മലയാളീസ് ആർ ഡി എസ് 1 ടീം ഈദ് സംഗമം നടത്തി.വാദി ഹനീഫ പാർക്കിൽ വെച്ച് നടന്ന ചടങ്ങിൽ നിരവധി ഡ്രൈവർമാർ പങ്കെടുത്തു.ഉസ്മാൻ മഞ്ചേരി സ്വാഗതം ആശംസിച്ച ചടങ്ങിൽ സിറാജ് കണ്ണൂർ, റഷീദലി തൃശൂർ, അനീസ് വണ്ടൂർ,ഫൈസൽ വണ്ടൂർ, സിദീഖ് നെല്ലായ,സലീം ചാവക്കാട്,യൂനുസ് കവുങ്ങൽ എന്നിവർ പങ്കെടുത്തു.ജോലി തിരക്കിനിടയിലും സൗഹൃദം പങ്കിടാൻ ഈ കൂട്ടായ്മ എല്ലവര്ഷവും ഈദ് സംഗമങ്ങൾ നടത്താറുണ്ട്.
അനീസ് വണ്ടൂർ നന്ദിപറഞ്ഞു.
![]()
