മസ്ക്കറ്റ് :ഇന്ത്യക്കാരായ പ്രവാസി വിദ്യാർഥികൾക്ക് ആശ്വാസമായി സ്കോളർഷിപ്പുമായി ഒമാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം.ഒമാനിൽ പഠിക്കുന്ന ഇന്ത്യക്കാരായ പ്രവാസി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിപ്പിൽ പറയുന്നു.2023-2024 അധ്യായന വർഷം എൻജിനീയറിങ്, ബിസിനസ് സ്റ്റഡീസ് വിഭാഗങ്ങളിലാണ് സ്കോളർഷിപ്പ് അനുവദിക്കുക.ഹയർ എജ്യുക്കേഷൻ സെന്റർ വഴി ഓഗസ്റ്റ് 17 വരെ സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാം
![]()
