റിയാദ് :ലുലുവില്‍ പോകാം…ദം പൊട്ടിക്കാം ! ഈദ് ആഘോഷങ്ങള്‍ക്ക് കൊതിയൂറും രുചി പകരാന്‍ സൗദിയിലുടനീളമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ബിരിയാണി ഫെസ്റ്റിന് തുടക്കമായി. തലശ്ശേരി ദം ബിരിയാണി മുതല്‍ സ്പെഷ്യല്‍ ബിരിയാണി വൈവിധ്യങ്ങളുടെ കലവറ കൂടിയാണ് ലുലു ബിരിയാണി ഫെസ്റ്റ്. പ്രവാസികള്‍ക്കടക്കം ഈദ് ആഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളെല്ലാം ഫെസ്റ്റിലുണ്ട്. ഹൈപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം സ്പെഷ്യല്‍ പവലിയന് തന്നെ ഒരുക്കിയാണ് ലുലു ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചിരിയ്ക്കുന്നത്.
മലബാര്‍ ബിരിയാണി വിഭവങ്ങള്‍ മാത്രമല്ല, ട്രെന്‍ഡിംഗ് ബിരിയാണി വിഭവങ്ങളെല്ലാം ബിരിയാണി ഫെസ്റ്റില്‍ അണിനിരന്നിട്ടുണ്ട്. തലശ്ശേരി മട്ടന്‍ ദം ബിരിയാണി, ചിക്കന്‍ ബിരിയാണി, ചിക്കന്‍ 65 ബിരിയാണി, ഹൈദരാബാദി ബിരിയാണി,ഫിഷ് ബിരിയാണി, ഫിഷ് വാഴയില ദം ബിരിയാണി, ബീഫ് ബിരിയാണി, ചിക്കന്‍ ടിക്ക ബിരിയാണി, പ്രോണ്‍സ് ബിരിയാണി, ബ്രോസ്റ്റഡ് ചിക്കന്‍ ഫ്രൈഡ് റൈസ്, അറബിക് വിഭവങ്ങളായ ചിക്കന്‍ മന്തി, ഷവായ്, ചിക്കന്‍ മജ്ബൂസ്, മഷാവി ചിക്കന്‍, ഗ്രില്‍ഡ് ചിക്കന്‍, എന്നിവയ്ക്ക് പുറമെ യൂറോപ്യന്‍ സ്റ്റൈല്‍ ബിരിയാണി ഡിഷുകളും ലുലു ബിരിയാണി ഫെസ്റ്റിലെ പ്രത്യേകതകളാണ്.
*നാല് ദിവസം ഫുൾ പേ ബാക്ക് ഓഫർ*
ഈദ് ദിനത്തിൽ തുടങ്ങി നാല് ദിവസം നീളുന്നതായിരിക്കും ഫുൾ പേ ബാക്ക് ഓഫർ. ഫാഷന്‍, ഫൂട് വെയര്‍, ലേഡീസ് ബാഗ്സ്, ബേബി ആക്സസറീസ് കാറ്റഗറികളിലാണ് ഉപഭോക്താക്കൾക്ക് ഈ ഓഫർ നേടാൻ കഴിയുക. ഇരുനൂറ് റിയാലിന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇരുനൂറ് റിയാല്‍ തന്നെ വിലമതിയ്ക്കുന്ന ഷോപ്പിംഗ് വൗച്ചറുകള്‍ സമ്മാനമായി ലഭിക്കുന്നതാണ് ഫുള്‍ പേ ബാക്ക് ഓഫര്‍.
*മാര്‍ച്ച് 24 വരെ ഈദ് ഷോപ്പിംഗ് ഓഫറുകള്‍*
ഈദ് ആഘോഷങ്ങളെ വരവേറ്റ് ഹാഫ് പേ ബാക്ക് ഓഫർ അടക്കം ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലുടനീളം വന്‍ ഷോപ്പിംഗ് ഓഫറുകളുമുണ്ട്. ഗ്രോസറി മുതലുള്ള എല്ലാ സാധനങ്ങള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ വിലക്കിഴിവ് നല്കി ഈദ് ജോയ് പ്രമോഷനുകള്‍ സജീവമായി. ലുലു സ്റ്റൈല്‍ ആന്‍ഡ് ബ്യൂട്ടിയുടെ ഭാഗമായി പേഴ്സണല്‍ കെയര്‍ , ഫിറ്റ്നസ്, വെല്‍നസ്, മറ്റ് സൗന്ദര്യ-ചര്‍മ്മ സംരക്ഷണ ഉത്പന്നങ്ങള്‍ക്കും ഓഫറുകളുണ്ടായിരിക്കും. സ്മാര്‍ട്ട് ടിവി, മൊബൈല്‍, ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ എന്നിവയ്ക്ക് ഒ ഓഫറുകളൊരുക്കി ലുലു ഈദ് ഡിലൈറ്റ്സും ഒരുങ്ങി. കുട്ടികള്‍ക്കായി പുത്തന്‍ കളിപ്പാട്ടങ്ങള്‍ എത്തിച്ച് ലുലുവില്‍ ടോയ് ഫെസ്റ്റും തുടരുകയാണ്. മാർച്ച് 19 വരെയാണ് ഹാഫ് പേ ബാക്ക് ഓഫർ ലഭിക്കുക.
![]()
