റിയാദ് :സൗദി അറേബ്യയിലെ റിയാദിൽ 25 വർഷ കാലമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാനിധ്യമായ റിയാദ് ഇന്ത്യൻ അസോസിയേഷൻ, സനയ ലേബർ ക്യാമ്പിൽ ദുരിതമനുഭവിക്കുന്ന അറുപതോളം തൊഴിലാളികൾക്ക് അടിയന്തിരമായ സഹായങ്ങൾ നൽകി. മാസങ്ങളായി ശമ്പളം ലഭിക്കാത്തവരും ഭക്ഷണം വാങ്ങാൻ ബുദ്ധിമുട്ടുന്നവരുമായ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് ഒരു മാസത്തെ ഭക്ഷണ സാധനങ്ങളും ഇഫ്താർ കിറ്റുകളും സംഘം വിതരണം ചെയ്തു.
പ്രസിഡന്റ് ബിജു ജോസഫ്, സെക്രട്ടറി ഇസ്സാക്കി എന്നിവരുടെ നേതൃത്വത്തിൽ, ജോയിന്റ് ഹ്യൂമാനിറ്റേറിയൻ കൺവീനർമാരായ ഡോ. പൊൻ മുരുകൻ, ഷാജി, ട്രഷറർ മഹേഷ് മുരളീധരൻ, ജോയിന്റ് സെക്രട്ടറി മുത്തുകണ്ണൻ, വൈസ് പ്രസിഡന്റുമാരായ വിവേക്, സന്ദീപ്, ആർട്ട് & കൾച്ചർ കൺവീനർ അരുൾ നടരാജൻ, ജോയിന്റ് മീഡിയ കൺവീനർ പീറ്റർ രാജ് എന്നിവർ ഉൾപ്പെടുന്ന റിയ ടീം ഈ സംരംഭത്തിനു നേതൃത്വം നൽകി. ഉപദേശക സമിതി ഭാരവാഹികളും മുതിർന്ന അംഗങ്ങളുമായ ഡെന്നി ഇമ്മട്ടി, ഉമ്മർ കുട്ടി,മാധവൻ, ടി.എൻ.ആർ. നായർ, ബിനു ധർമ്മരാജൻ, ജോൺ ക്ലീറ്റസ്, അബ്ദുൾസലാം, അരുൺ കുമാരൻ, ജുബിൻ പോൾ, ഇബ്രാഹിം സുബ്ഹാൻ എന്നിവർ പരിപാടിയെ പിന്തുണച്ചു.
മുഴുവൻ ക്യാമ്പ് തൊഴിലാളികൾക്കും റിയ ടീം അംഗങ്ങൾക്കും ഇഫ്താർ ഭക്ഷണം സ്പോൺസർ ചെയ്തതിന് ചോള റസ്റ്റോറന്റ് ഉടമ മാധവൻ, അറുപതു പാക്കറ്റ് ബ്രെഡും ക്രോസന്റുകളും സംഭാവന ചെയ്ത ഗൾഫ് കാറ്ററിംഗ് കമ്പനി കോർഡിനേറ്റർ പീറ്റർ രാജ്, മസാല പൊടികളുടെ പാക്കറ്റുകൾ കുറഞ്ഞ വിലക്ക് ജയ് മസാലയുടെ സഹകരണത്തോടെ ഏർപ്പാടാക്കി തന്ന ജുബിൻ പോൾ,ഇഫ്താർ കിറ്റുകൾ വാങ്ങാനും പായ്ക്ക് ചെയ്യാനും സഹായിച്ച നിഖിൽ മോഹൻ എന്നിവർക്ക് കൂട്ടായ്മ പ്രത്യേക നന്ദി രേഖപെടുത്തി.
![]()
