ജൂബൈൽ:വേൾഡ് മലയാളി ഫെഡറേഷൻ ജൂബൈൽ കൗൺസിൽ റമദാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു.ഏകദേശം 15 കിലോയോളം വരുന്ന നിത്യോപയോഗ സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും ഉൾപ്പെടുത്തിയിരുന്നു.ഏറ്റവും അർഹരായവരിലേക്ക് സഹായം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.

വേൾഡ് മലയാളി ഫെഡറേഷൻ ദമ്മാം കൗൺസിൽ ജനറൽ സെക്രട്ടറി സുരേഷ് മണ്ണാറ, നവാസ് ചൂരനാട് എന്നിവർ ചേർന്ന് കിറ്റുകൾ ജൂബൈൽ കൗൺസിൽ ചാരിറ്റി വിംഗ് പ്രതിനിധി നിസാം അബ്ദുൾ മജീദിന് കൈമാറി.ജൂബൈൽ കൗൺസിൽ പ്രസിഡന്റ് സോണിയ ഹാരിസൺ മോറിസിന്റെ നേതൃത്വത്തിൽ നടന്ന വിതരണ പ്രവർത്തനങ്ങളിൽ കൗൺസിൽ അംഗങ്ങളായ ഷിഹാബുദ്ദീൻ റാവുത്തർ (വൈസ് പ്രസിഡന്റ്), സുഗു സുഗതൻ (ഇവന്റ് ഫോറം) എന്നിവർ പങ്കെടുത്തു.
![]()
