കൊല്ലം : പ്രവാസി എഴുത്തുകാരൻ നാസർ നാഷ്കോ രചിച്ച “എ ഐ ക്കു പറയാൻ കഴിയാത്ത കഥ” ഈദ് ദിനത്തിൽ പ്രകാശനം ചെയ്യും.
കൊല്ലം ചിന്നക്കട ബീച്ച് ഓഡിറ്റോറിയത്തിൽ ഈദ് ദിനത്തിൽ വൈകുന്നേരം 6 മണിക്ക് മാപ്പിള കലാ അക്കാദമിയുടെ അഭിമുഖ്യത്തിൽ നൗഷാദ് ബാബു നയിക്കുന്ന ഗാനമേളയൊക്കൊപ്പം നടക്കുന്ന സാംസ്കാരിക പരിപാടിയിൽ ആണ് പ്രകാശനം ചെയ്യുന്നത്.ഹരിതം പബ്ലിഷേഴ്സ് ആണു പ്രസാധകർ.
എൻ. കെ പ്രേമചന്ദ്രൻ എം പി, എം നൗഷാദ് എംഎൽഎ,കൊല്ലം മേയർ എ കെ ഹഫീസ്,സദക്കത്ത് (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ),ബിന്ദു കൃഷ്ണ(മുൻ പ്രസിഡന്റ് മഹിളാ കോൺഗ്രസ്),പ്രതാപൻ തായാട്ട് ( ഹരിതം പബ്ലിഷേഴ്സ് സാരഥി),ഇർഷാദ് അഞ്ചൽ (പ്രസിഡന്റ് മാപ്പിള കലാ അക്കാദമി), മീരാ റാണി(സെക്രട്ടറി മാപ്പിള കലാ അക്കാദമി), അബ്ദിയ ഷഫീന(സാഹിത്യകാരി ,ട്രഷറൻ മാപ്പിള കലാ അക്കാദമി), ബാബു കൊടുങ്ങല്ലൂർ ( നോവലിലെ ഒരു കഥാപാത്രം),വിഷ്ണു മോഹൻ (സാമൂഹിക പ്രവർത്തകൻ) എന്നി പ്രമുഖർ പ്രകാശന ചടങ്ങിൽ പങ്കെടുക്കും.
ഒരു അറേബ്യൻ രാജ്യത്തു നേരിട്ടു കണ്ടതും അനുഭവിച്ചതുമായ പല യാഥാർത്ഥ്യങ്ങൾ കൂട്ടി ഇണക്കി നിങ്ങളോടു പറയുന്ന കഥയാണ് ഈ നോവൽ .ഷിഫ മലയാളി സമാജം ( എസ് എം എസ്) എന്ന സംഘടനയും ആ സംഘടനയിലെ ഒരു പ്രവർത്തകനു സംഭവിച്ച അപകട മരണവും, മനസ്സിൽ നോവായി പതിഞ്ഞ ആ മലയാളിയുടെ അവസ്ഥയുമൊക്കെ
പ്രതിപാദിക്കുന്ന കഥയിൽ അവസാനിക്കുന്ന ഒരു നോവലാണ് “എ ഐ ക്കു പറയാൻ കഴിയാത്ത കഥ”.
![]()
