റിയാദ്:ഈദുല്‍ ഫിത്ര് നമസ്കാരം പള്ളികളില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ ഇസ്ലാമിക കാര്യ മന്ത്രാലയം.സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന്, മുന്‍കരുതല്‍ നടപടിയായാണ് ഈ തീരുമാനം.സുരക്ഷ മുന്‍നിര്‍ത്തി മഴ ബാധിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ തുറന്ന ഈദ്ഗാഹുകള്‍ ഒഴിവാക്കാനാണ് നിര്‍ദ്ദേശം.
നാളെ മുതല്‍ അടുത്ത തിങ്കളാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിച്ചു.
![]()
