ജിദ്ദ: മലബാര്‍ അടുക്കള ജിദ്ദ ചാപ്റ്ററിന്റെ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി.
ജിദ്ദ കേരള പൗരാവലി ചെയര്മാന് കബീര്‍ കൊണ്ടോട്ടി റമദാന് സന്ദേശം നല്കി. റമദാനിലെ വിശുദ്ധ ദിനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ദാനധര്‍മ്മങ്ങളിലൂടെയും പ്രാര്‍ത്ഥനകളിലൂടെയും ആത്മീയ ശുദ്ധി കൈവരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മലബാര്‍ അടുക്കള ജിദ്ദ ചാപ്റ്റര്‍ കോഡിനേറ്ററും മോഡറേറ്ററുമായ കുബ്ര ലത്തീഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ മലബാര്‍ അടുക്കള അംഗം ഷെമീമയുടെ മകന് ആദിലിനെ മെമന്റോ നല്കി ആദരിച്ചു.

മുസ്തഫ വി.പി, അസ്ഹാബ് വര്‍ക്കല, മുസാഫിര്‍, ജലീല്‍ കണ്ണമംഗലം, ഹസ്സന് കൊണ്ടോട്ടി, ഖാജ, സി.എം. അഹമ്മദ്, ഡോ. മുസ്കാത്, സലീന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഷബ്ന, ഷംസീറ, സാഹിറ സവാദ്, ആശിക റംനാസ്, ഹസീന അഫ്സല്, സബ്രീന, മുംതാസ്, സുറുമി, സുനീറ, ഫായിസ, ലത്തീഫ് മൊഗ്രാല്‍, സവാദ്, മജീദ്, റംനാസ്, ജബ്ബാര്‍, ഗഫൂര്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.
![]()
