റിയാദ് : കോഴിക്കോട് മേലാടി, പള്ളിക്കര സ്വദേശി ഹാരിസ് വലിയ മഠത്തിൽ (52) റിയാദിലെ താമസ സ്ഥലത്ത് വെച്ച് ഹൃദ്യയാഘാതം മൂലം മരണപ്പെട്ടു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ശുമൈഷി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.
2 വർഷത്തിലധികമായി നെസ്മ കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു
പിതാവ് : മൂസ(പരേതൻ) മാതാവ് : ബീപാത്തു
ഭാര്യ:ഷാഹിന
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ റാഷിദ് ദയ,ജാഫർ വീമ്പൂർ, ബാസിൽ എന്നിവർ രംഗത്തുണ്ട്.
![]()
