അൽഖർജ് :അൽഖർജ് മലയാളി വനിതകൾ ‘Let’s do it together’ എന്ന പേരിൽ രൂപം കൊടുത്ത വനിതാ കൂട്ടായ്മ അൽഖർജ് അൽ ദോസരി -ആശുപത്രിക്ക് സമീപത്തുള്ള ഹാളിൽ നോമ്പ് തുറ സംഘടിപ്പിച്ചു. എഴുത്തുകാരി സുബൈദ കോമ്പിൽ റമദാൻ സന്ദേശം നൽകി.കുട്ടികളടക്കം അൻപതോളം പേർ പങ്കെടുത്ത പരിപാടിയിൽ ഡോ റിൻസി , അൽഖർജ് ഷെറീന( എം സി എച്ച് -നഴ്സ്) ,റുഷ്ദ ഷുംനാസ്(അൽദോസരി ആശുപത്രി- നേഴ്സ്),ഷീബ(കിങ് ഖാലിദ് ഹോസ്പിറ്റൽ -നേഴ്സ് ) എന്നിവർ സംസാരിച്ചു.
ശാരിബ നാസർ, ഷൈമ റിയാസ്, ഇഹ്സാന ഷാനവാസ്, അഹ്സന ശരീഫ്,നാജിയ നാസർ,അജ്മില, അഫീഫ, ഷഹാന, നാദിയ എന്നിവർ നേതൃത്വം കൊടുത്തു. ഗ്രൂപ്പ് അംഗങ്ങൾ സ്വയം പാകം ചെയ്ത വിഭവങ്ങൾ കൊണ്ട് സമൃദ്ധമായിരുന്നു നോമ്പ് തുറ. ഇഹ്സാന ഷാനവാസ് ഗാനമാലപിച്ചു.

![]()
