റിയാദ് : താമസ സ്ഥലത്തെ ടോയ്ലെറ്റിൽ വീണു പരിക്ക് പറ്റി റിയാദിലെ മലാസ് കെയർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി.പാലത്ത് കക്കോടി കിഴക്കഞ്ചേരി വീട്ടിൽ രാധാകൃഷ്ണൻ പാലത്ത് (62) ആണ് മരിച്ചത്.
മണിക്കൂറുകളോളം കുളിമുറിയിൽ വീണു കിടന്ന രാധാകൃഷ്ണനെ രാത്രി ഏറെ വൈകി കാണാത്തതിനാൽ തിരക്കിയെത്തിയ സുഹൃത്തുക്കളും സ്പോൺസറും ചേർന്ന് പോലീസിന്റെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മൂന്നു പതിറ്റാണ്ടിലേറെയായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.
സാമൂഹിക സാംസ്ക്കാരിക ജീവകാരുണ്യ സംഘടനകളിൽ അംഗമായിരുന്നു.
പരേതരായ ബാലകൃഷ്ണൻ – കാർത്യായനി ദമ്പതികളുടെ മകനാണ്.
ഭാര്യ : സുപ്രിയ.മക്കൾ :സ്നേഹ കൃഷ്ണൻ, സോനാ കൃഷ്ണൻ
മരുമകൻ: ശരത് കൃഷ്ണ(ദുബായ് )
നിയമ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലെത്തിക്കാൻ റിയാദ് കെ എം സി സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ,വെൽഫെയർ വിങ് റിയാദ് മലപ്പുറം ജില്ലാ ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്,ഷറഫു തേഞ്ഞിപാലം എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ചെയർമാൻ അസ്ലം പാലത്ത്,പ്രവാസി മലയാളി ഫൗണ്ടേഷൻ ജീവകാരുണ്യ വിഭാഗം കൺവീനർ ഷരീഖ് തൈക്കണ്ടി,പി എം എഫ് ജനറൽ സെക്രട്ടറി റസ്സൽ മഠത്തിപറമ്പിൽ എന്നിവർ രംഗത്തുണ്ട്.
![]()
