റിയാദ്: തൃശ്ശൂർ ജില്ലാ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ റിയാദിലെ ചെറീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘ഇഫ്താർ 2026’ പ്രവാസി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ റിയാദിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് രാധാകൃഷ്ണൻ കളവൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം പ്രമുഖ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്തെ തൃശ്ശൂർക്കാരുടെ ഐക്യം കൂടുതൽ ശക്തമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത കൂട്ടായ്മയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനവും അദ്ദേഹം ചടങ്ങിൽ നിർവ്വഹിച്ചു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലത്തെ സംഘടനയുടെ പ്രവർത്തന ചരിത്രവും പുതിയ കാലത്തെ മാറ്റങ്ങളും ഉൾക്കൊള്ളിച്ചാണ് വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. പ്രവാസികൾക്ക് പരസ്പരം ബന്ധപ്പെടാനും വിവരങ്ങൾ പങ്കുവെക്കാനുമുള്ള സുശക്തമായ ഡിജിറ്റൽ പ്ലാറ്റ്ഫോമായി ഇത് മാറുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
മുനീർ കൊടുങ്ങല്ലൂർ ചടങ്ങിൽ ഇഫ്താർ സന്ദേശം നൽകി. ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത്ത്, ജയൻ കൊടുങ്ങല്ലൂർ ( റിംഫ് ജനറൽ സെക്രട്ടറി), ഷംനാദ് കരുനാഗപ്പള്ളി (ജീവൻ ടി വി ) ഷിബു ഉസ്മാൻ ( മീഡിയ ഫോറം കോഡിനേറ്റർ), നാസർ വലപ്പാട് ( ഓ ഐസിസി തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രസിഡൻറ്), മുഹമ്മദ് കുട്ടി ( കെഎംസിസി തൃശ്ശൂർ ജില്ലാ പ്രസിഡണ്ട്), ജാഫർ തങ്ങൾ ( ഗ്ലോബൽ പ്രസിഡൻറ് ഞങ്ങൾ ചാവക്കാട്ടുകാർ കൂട്ടായ്മ), ആഷിക് വലപ്പാട് ( ജനറൽ സെക്രട്ടറി, വലപ്പാട് കൂട്ടായ്മ) എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
പ്രോഗ്രാം കൺവീനർ ജവാദ് ആമുഖ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി സഗീർ അന്താറത്തറ സ്വാഗതവും ട്രഷറർ അനിൽ മാളിയേക്കൽ നന്ദിയും പറഞ്ഞു.
ലിനോ മുട്ടത്ത്, സോണറ്റ് കൊടകര, മുഹമ്മദ് ഷാജി, ഷാനവാസ് പുനലത്ത് , ഡേവിഡ് മാങ്ങൻ, കുമാർ കള്ളിമംഗലം, ബാബു രാമചന്ദ്രൻ, ജിജു വേലായുധൻ, അനിൽ കുന്നംകുളം, രഘുനന്ദൻ, അമ്പിളി ടീച്ചർ നിക്സൺ, രാജീവ്, ജയശങ്കർ, സെയ്ഫ് റഹ്മാൻ, ഗഫൂർ ചെന്ത്രാപ്പിന്നി,ജമാൽ ചിറക്കൽ, ആൽവിൻ, സോണി പാറക്കൽ , ഹുസൈൻ , ബാലൻ പെരിഞ്ഞനം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

![]()
