റിയാദ് :ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ (ഐ എ എസ് ആർ ) മാനേജിങ് കമ്മിറ്റി നിലവിൽ വന്നു.പുതിയ ഭരണ സമിതിക്ക് സൗദി വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക അംഗീകാരം നൽകി .എസ് രാജാദുരൈ ചെയർമാനായി ഉള്ള 6 അംഗ കമ്മിറ്റിയിൽ യാഷ് പോൽ പഹുജ,ജാൻസി പ്രെഡിൻ, സി എം എ സുഹൈൽ,ത്വാഹാ താഹിർ പട്ടേൽ,ഡോ ഫൈസൽ ഇമാം എന്നിവർ ഇടം പിടിച്ചു.
ഇലക്ട്രിക് എൻജിനിയറായ ചെയർമാൻ രാജാദുരൈ തമിഴ്നാട് സ്വദേശിയാണ്.
സൗദി കാവലോ കോൺട്രാക്ടിങ് കമ്പനിയിൽ സെയിൽസ് മാനേജരായി സേവനം അനുഷ്ഠിക്കുന്നു.
രണ്ടു മലയാളി സാമൂഹിക പ്രവർത്തകർ സ്കൂൾ മാനേജിങ് കമ്മിറ്റിയിയിലേക്ക് എത്തിയത് ശ്രദ്ധേയമായി.

കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ നഴ്സിങ് പ്രൊജക്റ്റ് ആൻഡ് റെഗുലേഷൻ വിഭാഗം ചെയർപേഴ്സൺ ആയി സേവനം അനുഷ്ഠിക്കുന്ന കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ ജാൻസി പ്രെഡിൻ റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറസാനിദ്യമാണ്.ഭർത്താവ് പ്രെഡിൻ അലക്സ് റിയാദിലെ പ്രമുഖ സാമൂഹിക പ്രവർത്തകനാണ് .
മലപ്പുറം മൈലപ്പുറം സ്വദേശിയായ സി എം എ സുഹൈൽ മങ്കരത്തൊടി ബ്യുറോ വെരിറ്റാസ് എന്ന സ്വകാര്യ കമ്പനിയിലെ ഫിനാൻസ് ഡിപ്പാർട്മെന്റിൽ സേവനം അനുഷ്ഠിക്കുന്നു.
പഞ്ചാബ് രാജ്പുര സ്വദേശിയായ യാഷ്പോൽ പഹുജ റിയാദിൽ സ്വകാര്യ കമ്പനിയിൽ റിസ്ക് മാനേജ്മെന്റ് മേധാവി ആണ്.മുംബൈ സ്വദേശിയായ ത്വാഹാ താഹിർ പട്ടേൽ സ്നൈഡർ ഇലക്ട്രിക് സൗദി അറേബ്യാ കമ്പനിയിൽ സർവീസ് ഓപ്പറേഷൻ എക്സലൻസ് ലീഡറാണ്.ബീഹാർ പട്ന സ്വദേശിയായ ഡോ ഫൈസൽ ഇമാം റിയാദ് കിംഗ് സൗദ് യൂണിവേഴ്സറിയിൽ പ്രൊഫസറാണ്
![]()
