ജുബൈൽ: 167 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വിയന്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷൻറെ (ഡബ്ല്യു.എം.എഫ്) സൗദിയിലെ അഞ്ചാമത്തെ കൗൺസിലായി ജുബൈലി കമ്മറ്റി 2025 December ൽ രൂപീകരിച്ചു. തുടർന്ന് 2026 ഫെബ്രുവരി 25 നു നടന്ന യോഗത്തിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള (2026 & 2027) ഭരണസമിതിയെ തിരഞ്ഞെടുത്തു.
സോണിയ ഹാരിസൺ മോറിസ് (പ്രസിഡന്റ്), ഡി. അനിൽ കുമാർ, ശിഹാബുദ്ദീൻ മൈതീൻ കുഞ്ഞ് (വൈസ് പ്രസിഡന്റ്), അജിത് ജേക്കബ് (ജനറൽ സെക്രട്ടറി), അജിത് കുമാർ വി, മറിയം കോട്ടപ്പറമ്പിൽ(ജോയിന്റ് സെക്രട്ടറി), ഹാഷിർ അലി ട്രെഷർ എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.

മറ്റുഭാരവാഹികൾ: ചാരിറ്റി ഫോറം: നിസാം അബ്ദുൽ മജീദ്, മെമ്പർഷിപ്പ് ഫോറം: നിർമ്മൽ മോഹനൻ, കല, സാംസ്കാരിക ഫോറം: നിഖില ജോസ്, ഇവന്റ് ഫോറം: സുകു സുഗതൻ, ആരോഗ്യ ഫോറം: പ്രിയ പത്മരാജൻ, കായിക ഫോറം: വിജി ഗോപാൽ
തുടർന്ന് പ്രസിഡന്റ് സോണിയ ഹാരിസൺ സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദീകരിച്ചു. ഇവന്റ് ഫോറം കോഓർഡിനേറ്റർ സുകു സുഗതൻ നന്ദി പറഞ്ഞു.
![]()
