നിലമ്പൂർ പ്രവാസി സംഘടന റിയാദ്, ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
റിയാദിലെ സുലയിലുള്ള ഇസ്തിറഹ്ൽ സംഗമം അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മൻസൂർ അധ്യക്ഷത വഹിച്ചു, സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാട് മുഖ്യാതിഥിയായിരുന്നു,
സൈനുൽ ആബിദ്, ഫൈസൽ (മിഅ ),ഉനൈസ്, സാജിൻ മേലേതിൽ തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറി ജാഫറലി മൂത്തേടത്ത് സ്വാഗതവും ട്രഷറർ ഷമീർ നന്ദിയും പറഞ്ഞു.
പ്രവാസ ജീവിതം നിർത്തി നാട്ടിൽ പോകുന്ന നാസർ ഇ കെ യെ അബ്ദുൾ റസാക്ക് അറക്കലും, നിർവാഹ സമിതി അംഗം അഷറഫ് കെപിയെ സുൽഫി ചെമ്പാലയും മൊമെന്റ നൽകി ആദരിച്ചു
വനിതാ വിങ്ങിന് ജാസ്മിൻ നേതൃത്വം നൽകി.
![]()
