റിയാദ് : റിയാദ് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ അവസരോചിതമായ ഇടപെടൽ, ബഹറിനിൽ കുടുങ്ങിയ കെപിസി ജനറൽ സെക്രട്ടറി അഡ്വ:കെ. പി ശ്രീകുമാർ റിയാദ് വഴി നാട്ടിലേക്ക് തിരിച്ചു. ഒ ഐസിസി സംഘടിപ്പിച്ച ഇഫ്താർ പ്രോഗ്രാമിൽ പങ്കെടുക്കുവാനായാണ് അദ്ദേഹം ഒരാഴ്ചയ്ക്ക് മുൻപ് ബഹറിനിൽ എത്തിയത്. ഗൾഫ് മേഖലയിൽ പെട്ടെന്ന് ഉണ്ടായ യുദ്ധ ഭീതി മൂലം ഉള്ള അടിയന്തരമായ സാഹചര്യം കാരണം ബഹറിനിൽ നിന്നും ഉള്ള
വ്യോമപാതകൾ അടച്ചതിനെ തുടർന്നു അവിടെ കുടുങ്ങിപോയ അദ്ദേഹത്തെ റിയാദ് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ
കരമാർഗം റിയാദിൽ എത്തിക്കുകയായിരുന്നു. ജില്ലാ കമ്മിറ്റി പ്രസിഡന്റ് കമറുദ്ദീൻ താമരക്കുളം, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സജീവ് വള്ളികുന്നം, ജനറൽ സെക്രട്ടറി ജോമോൻ ഓണമ്പള്ളിൽ, ജോയിൻ ട്രഷറർ അനീസ്അമ്പഴവേലി, സെൻട്രൽ കമ്മിറ്റി അംഗം ഹാഷിംചിയാംവേലി എന്നിവർ ചേർന്ന് സ്വീകരിച്ച് കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസിൽ യാത്രയാക്കി.
റിയാദ് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ സംയോജിത ഇടപെടലിന് അഡ്വ:കെ പി ശ്രീകുമാർ നന്ദി അറിയിച്ചു.

![]()
