അബ്ദുൽറഊഫ് കൊണ്ടോട്ടി, ഖത്തർ
കോഴിക്കോട് :പ്രവാസി ക്ഷേമനിധി പെൻഷൻ വാങ്ങുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് മാർച്ച് 31 നകം നാട്ടിലുള്ളവർ ബോർഡ് നിർദ്ദേശിച്ച മാതൃകയിലുള്ള ലൈഫ് സർട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി തിരുവനന്തപുരത്തെ ഹെഡ് ഓഫീസിലേക്ക് അയച്ചു കൊടുക്കേണ്ടതാണ്.
തിരുവനന്തപുരം ഹെഡ് ഓഫീസ്, കോഴിക്കോട്, എറണാകുളം റീജിയണൽ ഓഫീസുകൾ, മലപ്പുറം ജില്ലയിലെ ലൈസൺ ഓഫീസ് എന്നിവിടങ്ങളിൽ പെൻഷൻ വാങ്ങുന്നവർ നേരിട്ട് എത്തി ഒപ്പിടാനുള്ള സംവിധാനവും നിലവിലുണ്ട്.
വിദേശത്തുള്ളവർ നിലവിൽ വിദേശത്തുള്ള പെൻഷൻ വാങ്ങുന്നവർക്ക് എംബസി സാക്ഷ്യപ്പെടുത്തി ലൈഫ് സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്.
ഇതിനുപുറമേ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർമാർ സാക്ഷ്യപ്പെടുത്തി ബോർഡ് ഡയറക്ടർമാരുടെ ഇമെയിൽ വഴി ബോർഡിലേക്ക് അയക്കാവുന്നതാണ്.നിശ്ചയിച്ച സമയത്തിനുള്ളിൽ തന്നെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
![]()
