റിയാദ് : പ്രമുഖ സാംസ്ക്കാരിക ജീവകാരുണ്യ സംഘടനയായ റിയാദ് ഇന്ത്യൻ അസോസിയേഷൻ 25 മത് വാർഷികം ആഘോഷിച്ചു. എക്സിറ്റ് 18 യനാബ് ഹാളിൽ നടന്ന പരിപാടി ഉപദേശക സമിതി അംഗം ടി എൻ ആർ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉമ്മർകുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺ കുമരൻ വാർഷിക റിപ്പോർട്ടും ട്രഷറർ നിഖിൽ വാർഷിക കണക്കും ജീവകാരുണ്യ വിഭാഗം കൺവീനർ ഫവാദ് അബ്ദുൽ അസീസ്, കലാസംസ്കാരിക വിഭാഗം കൺവീനർ ജുബിൻ പോൾ, മീഡിയ കൺവീനർ തങ്കച്ചൻ അജുമോൻ എന്നിവർ വിവിധ റിപ്പോർട്ടുകളും അവതരിപ്പിച്ചു.

വർഷം തോറും നാട്ടിലെ സ്കൂളുകൾക്ക് നൽകുന്ന സഹായപദ്ധതിയിലെ സ്കൂളുകളുകൾ നിശ്ചയിക്കാൻ റിയ അംഗങ്ങളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.പ്രസിഡന്റ് ഉമ്മറുകുട്ടി റമദാൻ സന്ദേശം പറഞ്ഞു. തുടർന്ന് സമൂഹ നോമ്പുതുറക്കു ശേഷം വാർഷിക പൊതുയോഗത്തിൽ പുതിയ ഭരണ സമിതി രൂപവത്കരിക്കുകയും ഭാരവാഹികളെ ഉപദേശക സമിതി അംഗം അബ്ദുൾ സലാം സദസ്സിന്റെ അംഗീകരത്തിനായി നിർദ്ദേശിച്ചു.
ബിജു ജോസഫ് (പ്രസിഡന്റ് ), ഇസക്കി ( സെക്രട്ടറി), മഹേഷ് മുരളീധരൻ (ട്രഷറർ) വിവേക്, സന്ദീപ് (വൈസ് പ്രസിഡന്റ് ), സൂരജ് വത്സല, മുതുകണ്ണൻ (ജോയിന്റ് സെക്രട്ടറി ),വിവിധ വിഭാഗഗം കൺവീനർമാരായി ജോസഫ് അറക്കൽ (ജീവകാരുണ്യം),അരുൾ നടരാജൻ (ആർട്ട് ആൻഡ് കൾചർ), തങ്കച്ചൻ അജുമോൻ (മീഡിയ) എന്നിവരെയും ജോയിന്റ് കൺവീനർമാരായി യഥാക്രമം ഷാജി കെ കെ, ഡോ.പൊന്മുരുഗൻ ( ജീവകാരുണ്യം ),സിനിൽ സുഗതൻ, മണികണ്ഠൻ ( ആർട്ട് & കൾചർ ) പീറ്റർ രാജ്, രതീഷ് ( മീഡിയ ) എന്നിവരടങ്ങുന്ന പുതിയ ഭാരവാഹികളെ യോഗം തെരെഞ്ഞെടുത്തു.

ജോയിന്റ് സെക്രട്ടറി പീറ്റർ രാജ് സ്വാഗതവും ഹബീബ് റഹ്മാൻ നന്ദിയും പറഞ്ഞു.
ദേശീയ ഗാനആലാപനത്തോടെ പൊതുയോഗ പരിപാടികൾ അവസാനിച്ചു.
![]()
