ഹായിൽ: മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനും അപ്പുറം മനുഷ്യത്വത്തിന്റെ വലിയൊരു വേദി തീർക്കുകയാണ് പ്രവാസ മണ്ണിലെ ഇഫ്ത്താർ സദസ്സുകൽ.ഏകാന്തതകളിൽ നിന്ന് ഒത്തുചേരലിന്റെ സന്തോഷത്തിലേക്കും, പങ്കുവെക്കലിന്റെ നന്മയിലേക്കും ഹായിലിലെ മുഴുവൻ പ്രവാസി സമൂഹത്തെ ചേർത്തുപിടിച്ച് ഈ വർഷവും ഐ സി എഫ് സംഘടിപ്പിച്ച ഇഫ്ത്താർ സദസ്സ് മാതൃകയായി.നുഗ്രയിൽ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ ആയിരങ്ങൾ പങ്കെടുത്തു.

ഐ സി എഫ് റീജിയൻ ജനറൽ സെക്രട്ടറി അബ്ദുൽ സലാം സഅദി റമളാൻ സന്ദേശ പ്രഭാഷണം നടത്തി. ഇഫ്ത്താർ സംഗമം അബ്ദുൽ റസ്സാക്ക് മദനി കണ്ണൂർ ഉൽഘാടനം ചെയ്ത പരിപാടിയിൽ വിവിധ സംഘടനാ പ്രതിനിധികളും ജീവകാരുണ്യ സാമുഹിക പ്രവർത്തകരും ബിസിനസ് പ്രമുഖരും സംബന്ധിച്ചു. സ്വാഗത സംഘം ചെയർമാൻ അബ്ദുൽ ഹമീദ് സഖാഫി അധ്യക്ഷത വഹിച്ചു, ജനറൽ കൺവീനർ അഫ്സൽ കായംകുളം സ്വാഗതം പറഞ്ഞു.

![]()
