ദോഹ : ഇറാന്റ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അപകടമുണ്ടായ സ്ഥലങ്ങളിലേക്ക് പോകരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി. ആംബുലൻസ്, സിവിൽ ഡിഫൻസ്, സുരക്ഷാ വാഹനങ്ങൾ എന്നിവക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാൻ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. നിലവിലെ സാഹചര്യം നിരന്തരം വിലയിരുത്തുന്നുണ്ടെന്നും മുൻകരുതൽ നടപടികളുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ സുരക്ഷാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
![]()
