റിയാദ്: പശ്ചിമേഷ്യയിൽ തുടരുന്നഅസ്ഥിരമായ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് റിയാദിലെ ഇന്ത്യൻ എംബസി ജാഗ്രതാ നിർദ്ദേശം നൽകുകയും ഹെല്പ് ലൈൻ നമ്പറുകൾ പുറത്തു വിടുകയും ചെയ്തു . രാജ്യത്ത് നിലവിലുള്ള സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പ്രാദേശിക അധികാരികളും എംബസിയും നൽകുന്ന അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

നിലവിലെ സാഹചര്യത്തിലും റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും സാധാരണ നിലയിൽ പ്രവർത്തനം തുടരുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാരെ സഹായി ക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സംവിധാനങ്ങൾ എംബസി സജ്ജ മാക്കിയിട്ടുണ്ട്. പുതിയ വിവരങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും കൃത്യസമയത്ത് എംബസി വഴി ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
![]()
