റിയാദ്: അനശ്വര ഗായകന് മുഹമ്മദ് റാഫിയുടെ ചരമ ദിനത്തില്‍ സംഘടിപ്പിക്കുന്ന റാഫി നൈറ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.സൗദി റാഫി ഫൗണ്ടേഷന്റെയും ഗള്‍ഫ് മലയാളി ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂലൈ 28ന് വെള്ളിയാഴ്ച വൈകിട്ട് 7 ന് റിയാദ് അല്‍ ശിഫ റിമാസ് ഓഡിറ്റോറിയത്തിലാണ് സംഗീത നിശ ഒരുക്കിയിരിക്കുന്നത്.
പ്രവേശനം സൗജന്യമാണ്. റാഫിയുടെ പാട്ടുകള്‍ പാടി ശ്രദ്ധേയനായ മുഹമ്മദ് അസ്ലം, ഗായികമാരായ സുമി അരവിന്ദ്, പ്രിയ ബൈജു എന്നിവർ സംഗീത നിശയില്‍ പങ്കെടുക്കും.
റാഫി ഫൗണ്ടേന്‍ സൗദി ചെയര്‍മാനും ഗായകനുമായ കുഞ്ഞി മുഹമ്മദ്, ഗള്‍ഫ് മലയാളി ഫൗണ്ടേഷന് ഗ്ളോബല്‍ ചെയര്മാന് റാഫി പാങ്ങോട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീതാസ്വാദകര്‍ ചേര്‍ന്ന് രൂപം നല്കിയ പ്രോഗ്രാം കമ്മറ്റിയുടെ നേതൃത്വത്തിലാണ് റാഫി നൈറ്റ് അരങ്ങേറുന്നത്. റാഫി പാടി അനശ്വരമാക്കിയ ഗാനങ്ങളാണ് മുഖ്യ ആകര്‍ഷണമെന്ന് പരിപാടിയുടെ കോ ഓര്‍ഡിനേറ്റര്‍ കൂടിയായ കുഞ്ഞി മുഹമ്മദ് പറഞ്ഞു.
![]()
