കണ്ണൂർ :ബി ജെ പി യുടെ കൊലവിളി മുദ്രാവാക്യത്തിന് പിന്നാലെ പി ജയരാജന് കനത്ത സുരക്ഷ. നിലവിൽ ഉള്ള പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. പരിപാടികളുടെ സ്വഭാവം അനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഇപ്പോഴത്തെ
തീരുമാനം. സ്പീക്കര്‍ എ എന്‍ ഷംസീറിനും പി ജയരാജനും എതിരെ ബിജെപി പ്രവര്‍ത്തകര്‍ കണ്ണൂരില്‍ നടത്തിയ പ്രകടനത്തിനിടെ കൊലവിളി മുദ്രാവ്യാക്യം ഉയര്‍ത്തിയിരുന്നു. കയ്യും തലയും വെട്ടി കാളീപൂജ നടത്തുമെന്ന മുദ്രാവാക്യമാണ് പ്രതിഷേധ പ്രകടനത്തിനിടെ ഉയര്‍ന്നത്.
![]()
