ദില്ലി: ഏറെ വിവാദമായ ദില്ലി മദ്യനയ അഴിമതി കേസിൽ ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി ദില്ലി റോസ് അവന്യൂ സിബിഐ കോടതിയുടെ നടപടി.
തെളിവുകളില്ലാതെ കേസിൽ ഉൾപ്പെടുത്തിയതിന് സിബിഐയെ കോടതി രൂക്ഷമായി വിമർശിച്ചു. കൃത്യമായ തെളിവുകളോ മൊഴികളോ ഇല്ലാതെ പ്രതി ചേർത്തതിനെതിരെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ച കോടതി സിബിഐ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും കോടതി ഇത്തരവിട്ടു. കുറ്റപത്രത്തിൽ കുറെ കാര്യങ്ങളിൽ അവ്യക്തത വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് എല്ലാ പ്രതികളെയും കേസിൽ നിന്ന് ഒഴിവാക്കിയത്. സത്യം ജയിച്ചുവെന്ന് അരവിന്ദ് കെജ്രിവാൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
![]()
Total Views:
0
