കുവൈത്ത്: തിരുവല്ല സ്വദേശി കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു.വളഞ്ഞവട്ടം വാണിയപുരയിൽ ബിബിൻ വി മത്തായി (44 വയസ്സ്) ആണ് മരിച്ചത് . ബാഡ്മിന്റൺ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അൽ മുല്ല ബെഹബഹാനി മോട്ടോർ കമ്പനി ജീവനക്കാരനാണ്. ഭാര്യ: ബീന, മക്കൾ: ഡിമോസ്, ഡേവിസ്, ഡെൻവിസ്. കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകാംഗമാണ്. സംസ്കാരം പിന്നീട് വളഞ്ഞവട്ടം സെന്റ് മേരിസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.
![]()
