ദുബായ് :അടക്കാക്കുണ്ട് ഗ്ലോബൽ വെൽഫയർ അസോസിയേഷൻ(അഗവാ ) 2026 വർഷത്തേക്കുള്ള ഭാരവാഹികളെയും നിർവാഹക സമിതിയെയും തിരഞ്ഞെടുത്തു.
സാജു ആലുങ്ങൽ അധ്യക്ഷത വഹിച്ച ജനറൽ ബോഡിയിൽ യോഗത്തിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
റസാക്ക് മുസ്ലിയാരകത്ത്( പ്രസിഡണ്ട്),ഷാനവാസ് മമ്പാടൻ(സെക്രട്ടറി),ജാഫർ ഈശ്വരത്ത് ( ട്രഷറർ) എന്നിവരാണ് മുഖ്യ ഭാരവാഹികൾ.
സഹ ഭാരവാഹികളായി സാജു ആലുങ്ങൽ,അനസ് ആലിപ്പറ്റ(വൈസ് പ്രസിഡണ്ട്മാർ),റഫീഖ് തെച്ചിയോടൻ,അലി അക്ബർ മുതുകോടൻ( ജോയിന്റ് സെക്രട്ടറിമാർ), എബിൻ ആന്റണി, പാരീസ് ചെട്ടിയാൻ തൊടിക(അസിസ്റ്റന്റ് ട്രഷറർ) എന്നിവരെയും രക്ഷാധികാരികളായി നിഷാദലി സിനു,ജയ്സൺ ജേക്കബ്,നസീർ മുരിങ്ങാ പറമ്പൻ എന്നിവരെയും യോഗം തെരെഞ്ഞെടുത്തു.
സഫീർ സി,മനീഷ് മനു,അബ്ദുൽ മജീദ്,അർഷാദ് സി എം,ഷാഹിൻ എം,വിപിൻ കെ,
പാരീസ് പറോള് എന്നിവർ നിർവാഹക സമിതി അംഗങ്ങളാണ് .
![]()
