ഹായിൽ : ചെറിയ പെരുന്നാൾ ദിനത്തിൽ ഹായിൽ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (ഹീഫ)സംഘടിപ്പിക്കുന്ന ഒന്നാമത് സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് ബർസാൻ ഡെർബി സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
വിജയികൾക്ക് ഹബീബ് മെഡിക്കൽ സെന്റർ സ്പോൺസർ ചെയ്യുന്ന നാലായിരം റിയാലിന്റെ ക്യാഷ് പ്രൈസ്സും ട്രോഫിയും റണ്ണറപ്പ് ആകുന്ന ടീമിന് സെവൻ ഇലവൻ സൂപ്പർ മാർക്കറ്റ് സ്പോൺസർ ചെയ്യുന്ന രണ്ടായിരത്തിഅഞ്ഞൂറ് റിയാലിന്റെ പ്രൈസ് മണിയും ട്രോഫിയും ലഭിയും. സൗദിയിലെ വിവിധ പ്രവശ്യകളിൽ നിന്നും എട്ട് പ്രമുഖ ടീമുകൾ മൽസരത്തിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഹിഫ പ്രസിഡന്റ് സിദ്ധീഖ് പറമ്പിൽ പീടിക, സെക്രട്ടറി മുനീർ ശിവപുരം, ട്രഷറര്‍ ജംഷി ചെറുവാടി,രക്ഷാധികാരി ജാബിർ കാലിക്കറ്റ് എന്നിവർ പങ്കെടുത്തു.
![]()
