റിയാദ്: പരിശുദ്ധ റമദാന്റെ ആത്മീയ പ്രകാശത്തിൽ ഹൃദയങ്ങൾ ഒന്നിക്കുന്ന സായാഹ്നമായി മാറാൻ ഒരുങ്ങുകയാണ് റിയാദിലെ പ്രവാസി ലോകം. ഒഐസിസി റിയാദ് സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം ഇന്ന് 27-ന് വെള്ളിയാഴ്ച്ച എക്സിറ്റ് 26-ലെ മാർക്ക് ആൻഡ് സേവ് ഫ്ലമിംഗോ മാൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്നും എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര,ജനറൽ സെക്രട്ടറി ഫൈസൽ ബാഹസൻ എന്നിവർ അറിയിച്ചു.

റമദാന്റെ ആത്മീയ സന്ദേശം ഹൃദയങ്ങളിൽ പകരുകയും പ്രവാസി സമൂഹത്തിനിടയിൽ സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പരിപാടി സംഘടിപ്പിക്കുന്നതാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ആത്മീയതയും സാമൂഹിക ബോധവുമൊത്ത് കൈകോർക്കുന്ന വേദിയായിരിക്കും ഈ സംഗമമെന്നും അവർ കൂട്ടിച്ചേർത്തു.
![]()
