റിയാദ്: ഹോത്ത ബനീ തമീമിൽ നിന്നുള്ള ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് സ്ത്രീയടക്കം രണ്ട് മലയാളികൾ മരിച്ചു. പത്തനാപുരം സ്വദേശിനി ഷീബ, ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂർ സ്വദേശിയുമായ ഇസ്മാഈൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്.റിയാദിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീം – മക്ക റോഡിലെ മഹ്ലൂമിയ എന്ന സ്ഥലത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.
മലയാളി ഉംറ ഗ്രൂപ്പിെൻറ കീഴിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഹോത്ത ബനീ തമീമിൽ നിന്ന് തീർഥാടകരുമായി പുറപ്പെട്ട ബസ്സിന്റെ ടയർ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട എതിർദിശയിലുള്ള റോഡിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.ബസ്സിന്റെ മുകൾ ഭാഗം തകർന്നു തെറിച്ചു പോയി
![]()
