റിയാദ്: കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കെ ഇ എഫ് റിയാദ് ചാപ്റ്ററിന്റെ രണ്ടാമത് ഇഫ്താർ സംഗമമായ ‘’ ദാവത്-ഏ-ഇഫ്താർ’’ ഇൽ ഫോറം അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു.റിയാദ് എക്സിറ്റ്-18 ലെ ഷാലറ്റ് ഇസ്തിരാഹിൽ നടന്ന പരിപാടിയിൽ റിയാദിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും മാധ്യമ പ്രവർത്തകരും സാന്നിധ്യമറിയിച്ചു..
ഇഫ്താറിന് ശേഷം നടന്ന സൗഹൃദ സംഗമത്തിൽ കെ ഇ എഫ് ജനറൽ സെക്രട്ടറി മുഹമ്മദ് ഹഫീസ് അധ്യക്ഷത വഹിച്ചു , പ്രസിഡന്റ് അബ്ദുൽ നിസാർ സംഘടനയുടെ നാൾ വഴികളും പ്രവർത്തനങ്ങളും ആശംസ ഭാഷണത്തിൽ പ്രതിപാതിച്ചു .വിവിധ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു. മുനീബ് പാഴൂർ (കേരള ബിസിനസ് ഫോറം) , അൻസാർ നൈതലൂർ ( പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ), ഇബ്രാഹിം സുബ്ഹാൻ (ലോക കേരള സഭ), കരീം കാനാംപുരം (എറണാകുളം ജില്ലാ പ്രവാസി അസ്സോസിയേഷൻ), ഷാഹിൻ ( സംഗമം),ഫൈസൽ തമ്പലക്കോടൻ ( മലപ്പുറം എക്സ്പാറ്റ് അസ്സോസിയേഷൻ), അബ്ദുൽ അസീസ് ( സിജി അഡ്വൈസറി മെമ്പർ) ,റാഷിദ് ദയ ( കൊയിലാണ്ടിക്കൂട്ടം), ഷാജു ( കോഴിക്കോടൻസ്) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു,
ചടങ്ങിൽ സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം എങ്ങനെ ചെറുക്കാം എന്ന വിഷയത്തിൽ സഫ്രീൻ ആഷിക് ലഘു സന്ദേശം നൽകി , പരിപാടികൾക്ക് എക്സിക്യൂട്ടീവ് അംഗങ്ങൾ നവാസ് ഞാറപ്പുലാൻ , അനസ് അബൂബക്കർ നേതൃത്വം നൽകി. വളണ്ടിയർ ക്യാപ്റ്റൻമാരായ റിയാസ് , ഹനീഫ് എന്നിവർ നന്ദി പറഞ്ഞു
![]()
