ദമ്മാം: മാഡ്രിഡ് ഫുട്ബോള്‍ ക്ലബ്ബ് 2026-2028 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ദമ്മാം ആയിഷ റസ്റ്റോറന്റില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം ഉപദേശക സമിതി ചെയര്മാന് ഷഫീര്‍ മണലോടി ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് നാസര്‍ വെള്ളിയത്ത് അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹാരിസ് നീലേശ്വരം സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അനസ് പറമ്പത്ത് സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ലബ്ബിന്റെ ജനറല്‍ സെക്രട്ടറി സഹീര്‍ മജ്ദാല്‍ വരും വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തന ലക്ഷ്യങ്ങളും സാമൂഹിക കായിക പദ്ധതികളും വിശദീകരിച്ചു. ട്രഷറര്‍ ലുക്മാനുല്‍ ഹക്കീം നന്ദി രേഖപ്പെടുത്തി.
ഉപദേശക സമിതി അംഗങ്ങളായി ഷഫീര്‍ മണലോടി (ചെയര്മാന്), നാസര്‍ വെള്ളിയത്ത് (മുഖ്യ രക്ഷധികാരി), മഹ്റൂഫ് ബാബു പുതുകുടി (വൈസ് ചെയര്മാന്) എന്നിവരെ പ്രഖ്യാപിച്ചു.രക്ഷധികാരികളായി ഷുക്കൂര്‍ ആലുങ്ങല്‍, ഹാരിസ് നീലേശ്വരം, സമീര്‍ സാം എന്നിവരെയും തിരഞ്ഞെടുത്തു.
യൂസുഫ് ചേറൂര്(പ്രസിഡന്റ് ), സഹീര്‍ മജ്ദാല്‍(ജനറല്‍ സെക്രട്ടറി) ,ലുക്മാനുല്‍ ഹക്കീം (ട്രഷറർ), അമീന് കണ്ണൂര്‍, ഹസ്സന് മങ്കര, നൗഫല്‍ മാറഞ്ചേരി(വൈസ് പ്രസിഡന്റ് ),അനസ് പറമ്പത്ത്, അക്ബര്‍ വയനാട്, ജാബിര്‍ താഴഞ്ചേരി (ജോ സെക്രട്ടറി) എന്നിവരെയും പ്രഖ്യാപിച്ചു.
ടീം മാനേജ്മെന്റിലേക്ക് കരീം വേങ്ങര, അദ്നാന് വെള്ളേരി, ഇജാസ് എന്നിവരെ നിയമിച്ചു. വെല്‍ഫയര്‍ & ജോബ് സെല്‍ കണ്‍വീനറായി റിയാസ് മമ്പാടിനെയും സോഷ്യല്‍ മീഡിയ കണ്‍വീനറായി ശിഹാബ് ഒളവട്ടൂരിനെയും ചുമതലപ്പെടുത്തി.
പ്രവാസ സമൂഹത്തിനിടയില്‍ കായിക ഐക്യവും സാമൂഹിക ഉത്തരവാദിത്വവും ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് മാഡ്രിഡ് ക്ലബ്ബ് വരും കാലങ്ങളില്‍ ലക്ഷ്യമിടുന്നതെന്ന് നേതാക്കള്‍ അറിയിച്ചു.
![]()
