റിയാദ്:കെഎംസിസി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “സമൂഹ ഇഫ്താർ സംഗമം” പ്രവർത്തകരുടെ കൂട്ടായ്മയുടെ സ്നേഹ സംഗമമായി മാറി.
എക്സിറ്റ് 18-ലെ സലാഹിയ ഇസ്ഥിറാഹയിൽ വെച്ച് നടന്ന സംഗമത്തിൽ മണ്ഡലത്തിലെ മുഴുവൻ മുൻസിപ്പൽ/പഞ്ചായത്തുകളിലെയും നൂറുകണക്കിന് പ്രവർത്തകരും കുടുംബങ്ങളും പങ്കെടുത്തു.
മണ്ഡലം പ്രസിഡന്റ് അബ്ദു റസാഖ് ഓമാനൂരിന്റെ അധ്യക്ഷതയിൽ നടന്ന റമദാൻ തസ്ക്കിയത്ത് പരിപാടിയിൽ നാഷണൽ കമ്മിറ്റി അംഗം കോയാമു ഹാജി, അഡ്വ:അനീർ ബാബു(സെൻട്രൽ കമിറ്റി വൈ:പ്രഡിഡന്റ്),മുഹമ്മദ് വേങ്ങര(നാഷണൽ കമ്മിറ്റി),സഫീർ തിരൂർ(മലപ്പുറം ജില്ല സെക്രട്ടറി) തുടങ്ങി
കെഎംസിസി മേൽ കമ്മിറ്റികളായ നാഷണൽ,സെൻട്രൽ,ജില്ല,മറ്റു മണ്ഡലം കമ്മിറ്റി നേതാക്കൾ ഇഫ്താറിൽ സന്നിഹിതരായിരുന്നു.
ഫർഹാൻ കാരക്കുന്ന് നടത്തിയ വിശുദ്ധറമദാൻ പകർന്നുനൽകുന്ന കാരുണ്യത്തിന്റെയും, സഹോദര്യത്തിന്റെയും സന്ദേശം ഉൾക്കൊള്ളുന്ന ആത്മീയ പ്രഭാഷണവും പരിപാടിയുടെ ഭാഗമായി നടന്നു.

പരിപാടിക്ക് ഇഫ്താർ സംഘാടക സമിതി അംഗങ്ങളായ മുനീർവാഴക്കാട്(ചെയർമാൻ),ഷറഫുപുളിക്കൽ(ജന:കൺവീനർ),ബഷീർ ചുള്ളിക്കോട്, ഫിറോസ് പള്ളിപ്പടി, ബഷീർ വിരിപ്പാടം, ലത്തീഫ് എ കെ , ലത്തീഫ് കുറിയേടം, സലീം സിയാംങ്കണ്ടം, വാഹിദ് കൊണ്ടോട്ടി, ഫസൽ കുമ്മാളി,റിയാസ് സിയാങ്കണ്ടം, ലിയാക്കത് ചീക്കോട്, സമദ് ഓമാനൂർ, മുനീർ പരപ്പത്,ജാബിർ എടവണ്ണപ്പാറ,വഹാബ് പുളിക്കൽ,സൈദ് പെരിങ്ങാവ്, അസിസ് മൂലയിൽ,ആരിഫ് കക്കോവ്, ഷഫീക് മുണ്ടക്കൽ,ഹംസ കൊണ്ടോട്ടി,ഹുസൈൻ കുട്ടി പെരിങ്ങാവ്,അഷ്റഫ് ഓടക്കൽ,ഷബീർ വാഴക്കാട്, മുനീർ കൊട്ടുകര,അൻവർ ജമാൽ,റിയാസ് കൊട്ടപ്പുറം,
ഹനാൻ വാഴയൂർ,അഷ്റഫ് വെള്ളാട്ട്,തുടങ്ങി മുഴുവൻ മുൻസിപ്പൽ,പഞ്ചായത്ത് ഭാരവാഹികൾ മുതിർന്ന നേതാക്കൾ നേതൃത്വം നൽകി.
![]()
