ദമ്മാം: അക്ഷരം ദമ്മാം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ‘അക്ഷരവിരുന്ന് 2026’ ഇഫ്ത്താർ സംഗമം ദമ്മാമിലെ റോസ് ഗാർഡനിൽ വെച്ച് നടന്നു. പരിശുദ്ധ റമദാൻ മാസത്തിന്റെ ആത്മീയതയും സഹോദര്യവും പങ്കുവെക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ സംഘടനയിലെ അംഗങ്ങളും കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്തു.
സമൂഹത്തിൽ ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുന്ന സന്ദേശങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു ഇഫ്ത്താർ സംഗമം. സന്ദേശപ്രഭാഷണങ്ങളോടും കൂടി പരിപാടി ആരംഭിച്ചു. തുടർന്ന് സൗഹൃദസംഗമവും നടന്നു.

ശിഹാബ് കൊയിലാണ്ടി സംഘടനയെ പരിചയപ്പെടുത്തി. പി.എ.എം ഹാരീസ് റമദാൻ സന്ദേശം നല്കി .പി റ്റി അലവി, സി അബ്ദുൾഹമീദ്, ബിജുകല്ലുമല, സോഫിയ ഷാജഹാൻ, ഇ കെ സലിം, ഷബീർ ചാത്തമംഗലം, രജ്ഞിത്ത് വടകര, അഡ്വ ഷാഹിന, ലതിക അങ്ങേപ്പാട്ട്, ഷാജി മതിലകം, ഹബീബ് ഏലംകുളം എന്നിവർ ആശംസകൾ നേർന്നു . യഹിയ പുന്നപ്ര, ഷാജഹാൻ, പ്രമോദ് അത്തോളി, ലാജി തകഴി,നവാസ്പുന്നപ്ര, വിനീത് കുട്ടനാട്, വിനീഷ് അമ്പലപ്പുഴ, ശ്വം പ്രകാശ് പാലക്കാട്, ഹുസൈൻ ചേലേമ്പ്ര,സാബിത്ത് കണ്ണൂർ, നജുമുദ്ധീൻ മാസ്റ്റർ, ബിജുമുണ്ടക്കയം, അസ്ലം ഫറൂക്ക്, മണിക്കുട്ടൻ, മഞ്ജു മണികുട്ടൻ, ലീന റ്റീച്ചർ, സുബൈർ പുല്ലാളൂർ,ബാലൻ പത്തനംതിട്ട, ജോത്സന റ്റീച്ചർ, അമൃത ശ്രീലാൽ, ബിജു പൂതക്കളം, അഡ്വ നജ്മുദ്ദീൻ, നജീം ബഷീർ ,ഹനീഫ് റാവുത്തർ, ഗിരിപ്രസാദ് ,തങ്കു നവോദയ, മധു കൊല്ലം എന്നിവർ സന്നിഹിതരായിരുന്നു.
നവാസ് പുന്നപ്ര,വിനീഷ് അമ്പലപ്പുഴ,നജീബ് കൽപ്പൂർ, പ്രജിത്ത് പ്രസാദ്, രാധിക ശ്വാം പ്രകാശ്, ശ്രീലാൽ പരിപാടിക്ക് നേതൃത്വം നൽകി.
![]()
