റിയാദ്:ആരോഗ്യ പ്രശ്നം മൂലം തൊഴിൽരഹിതനായി വിസാ കാലാവധി തീരുകയും വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാവുകയും ചെയ്ത ഉണ്ണി അങ്ങാടിപ്പുറത്തിന് സഹായഹസ്തവുമായി സഹപ്രവർത്തകർ.
ഉണ്ണി അങ്ങാടിപ്പുറം പ്രതിസന്ധിയിലായ സാഹചര്യത്തിൽ, അദ്ദേഹത്തിന് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനായി സഹപ്രവർത്തകർ ചേർന്ന് ജനകീയ കൂട്ടായ്മ രൂപീകരിച്ചു. കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വരൂപിച്ച 13,542 സൗദി റിയാൽ ചടങ്ങിൽ കൈമാറി.
പ്രവാസി ജീവിതത്തിൽ സഹജീവനത്തിന്റെയും സൗഹൃദത്തിന്റെയും മാതൃകയായ ഈ സഹായം സമൂഹത്തിൽ ശ്രദ്ധ നേടി.
ചടങ്ങിൽ മുഹമ്മദ് അലി ഏകരൂർ, അഷറഫ് രാമനാട്ടുകാര, അഷറഫ് ബാലുശ്ശേരി, ജൈസൽ നന്മണ്ട, മജീദ് നരിക്കുനി, നവാസ് ആലപ്പി, ആബിദ് മുസാമിയ, സന്തോഷ് കൊലഞ്ചേരി, ഉണ്ണി ആലപ്പുഴ, സാജിം തലശ്ശേരി, വീരാൻ കുട്ടി എന്നിവർ പങ്കെടുത്തു.
![]()
