മദീന: റമദാൻ മാസത്തിൽ മദീനയിലെ മസ്ജിദുന്നബവിയിലെ റൗദ ശരീഫിൽ സന്ദർശനം നടത്തുന്നതിനായി പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക സമയക്രമം നിശ്ചയിച്ച് ഇരുഹറം കാര്യാലയം. സന്ദർശകർക്ക് സുരക്ഷിതമായും എളുപ്പത്തിലും ആരാധനകൾ നിർവഹിക്കാനാണ് അതോറിറ്റി സമയക്രമം പുറത്തിറക്കിയത്.
സന്ദർശകർ “നുസ്ക് ” ആപ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
റമദാന്റെ ആദ്യ 20 ദിവസം വരെ പുരുഷന്മാർക്ക് 11.20 AM – 8 PM വരെയും
2 AM – 5 AM വരെയും സ്ത്രീകൾക്ക് 11 PM- 1.40 AM / 6 AM- 11 AM വരെയുമാണ് സമയ ക്രമീകരണം.
റമദാനിന്റെ അവസാനത്തെ പത്തിൽ താഴെ കൊടുത്തിരിക്കുന്ന പ്രകാരം റൗദ സന്ദർശിക്കാം
പുരുഷന്മാർ
11.20 AM – 8 PM / 11 PM – 12 AM / 2 AM – 5 AM
സ്ത്രീകൽ
6 AM – 11 AM
![]()
