റിയാദ്: കോഴിക്കോട് കാരപറമ്പ് കണകോവിൽതാഴം സ്വദേശി വളാശ്ശേരി നജ്മുദ്ധീൻ (52) റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് രണ്ട് ദിവസമായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് .
പിതാവ്: രായിൻ ഹാജി (പരേതൻ)
മാതാവ്: സുബൈത
ഭാര്യ: കദീജ
മക്കൾ: ഷുഹൈബ് നിഹാൽ (ദുബായ്), നാഫി അദ്നാൻ, അഹമ്മദ് റയ്യാൻ.
മരണാനന്തര തുടർ നടപടികളുമായി റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ ജാഫർ ജുനൈദ് താനൂർ , കോഴിക്കോട് ജില്ലാ കെഎംസിസി ഭാരവാഹി റാഷിദ് ദയ, ഷുക്കൂർ കോഴിക്കോട് എന്നിവർ രംഗത്തുണ്ട്.
![]()
