ദമ്മാം: സൗദി അറേബ്യയിലെ ദമാമിൽ മുക്കം പ്രദേശവാസികളുടെ കൂട്ടായ്മ പ്രവർത്തനമാരംഭിച്ചു.ബദർ അൽറബിയ ഓഡിറ്റോറിയത്തിൽ ചേർന്ന സ്നേഹസംഗമത്തിലാണ് മുക്കം ഏരിയ റെസിഡന്റ്സ് ആൻഡ് വെൽബിങ് അസോസിയേഷൻ -ദമ്മാം (മർവ ദമാം) കൂട്ടായ്മ നിലവിൽ വന്നത്.
ഓർമ്മകളും സൗഹൃദവും പങ്കുവെച്ച സംഗമം ദമാമിലെയും പരിസര പ്രദേശങ്ങളിലെയും മുക്കത്തുകാരുടെ സൗഹൃദവേദിയായി മാറി.
കൂട്ടായ്മയുടെ ഉദ്ദേശ്യങ്ങളും പ്രവർത്തന ലക്ഷ്യങ്ങളും സ്വാഗത പ്രസംഗത്തിൽ അനസ് മുക്കം വിശദീകരിച്ചു.
നജീബ് കൽപ്പൂര് അധ്യക്ഷത വഹിച്ച സംഗമം താജുദ്ദീൻ മസൂദ് ഉദ്ഘാടനം ചെയ്തു.
പ്രദേശത്തെ മുതിർന്നവരേയും പൗരപ്രമുഖരേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ബൃഹത്തായ കമ്മറ്റി രൂപീകരത്തിനു രണ്ടുമാസത്തെ കാലയളവ് നിശ്ചയിക്കുകയും ഈ കാലയളവിലേക്ക് താൽക്കാലിക അഡ്മിനിസ്ട്രേറ്റിവ് സംവിധാനം നിലവിൽ വന്നു.
“വീണ്ടും കാണാം, വീണ്ടും കൂടാം” എന്ന പ്രമേയത്തിൽ നവാസ് കുന്നത്ത് വിഷയാവതരണം നടത്തി. ദമാമിലെ വിവിധ ഏരിയകളിൽ നിന്നായി നിരവധി പ്രവാസികൾ സംഗമത്തിൽ പങ്കെടുത്തു.
ഹാഷിം പാലൂര്, റഫീഖ് പാറത്തൊടിക, ഷുക്കൂർ മുക്കം , സജീർ മാപ്പിളവീട്ടിൽ,എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
വിവിധ ഏരിയകളിൽ നിന്നുള്ള അഫ്സൽ അഹമ്മദ് കുമാരനല്ലൂർ , റിൻഷാദ് ഗോശാലക്കൽനെല്ലിക്കാപറമ്പ് ,ശിഹാബ് ചേപ്പാലി വല്ലതായ്പ്പാറ ,ഫൈസൽ മുരിങ്ങംപുറായി,ഷുക്കൂർ ആനയാംകുന്ന്,ഇജാസ് വലിയപറമ്പ്, ആശിഖ് കാരശ്ശേരി,സവാദ് ഉള്ളാടൻ കാരമൂല,ജിനോ കൽപ്പൂര് , സാലിഹ് കക്കാട്,ആരിഫ് ചോണാട്,എന്നിവരെ ഏരിയ കോർഡിനേറ്റർമാരായി യോഗം നിശ്ചയിച്ചു.
![]()
