റിയാദ് : റിയാദ് കലാഭവൻ എല്ലാ വർഷത്തെപ്പോലെ വളരെ വ്യത്യസ്തമായ പരിപാടികളോടെ വിന്റർ നൈറ്റ് സംഘടിപ്പിച്ചു.
എക്സിറ്റ് 18ലെ ഇസ്ത്ര യാനാബേ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിക്ക് ചെയർമാൻ കൃഷ്ണകുമാർ അദ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ ഷാരോൺ ഷെരീഫ് ആമുഖ പ്രഭാഷണവും സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും അറിയിച്ചു പറഞ്ഞു.ഭാരവാഹികളായ ഷാജഹാൻ കല്ലമ്പലം,മുഹമ്മദ് അസീസ്,സിജോയ് ,ഫോർക്ക ചെയർമാൻ റഹ്മാൻ മുനമ്പത്ത് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.ട്രഷർ നിസാം പൂളക്കുഴി ചടങ്ങിന് നന്ദി പറഞ്ഞു.
പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മിമിക്രി,നാടക ,സാംസ്കാരിക മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച റിയാദ് കലാഭവന്റെ അമരക്കാരനും ,റിയാദ് കലാഭവന്റെ മുൻ ചെര്മാനുമായ ഷാരോൺ ഷെരീഫിന് കൂട്ടയ്മയിലെ അംഗങ്ങൾ സ്നേഹനിർഭരമായ യാത്രയപ്പ് നൽകുകയും സ്നേഹോപഹാരം കൈമാറുകയും ചെയ്തു .
തന്റെ കലയെയും ,നാടകത്തെയും ഇത്രയും കാലം സ്നേഹിച്ചതിനും പിന്തുണ നൽകിയ കലാഭവൻ കൂട്ടായ്മയിലെ അംഗങ്ങൾ അടക്കമുള്ള റിയാദ് പൊതുസമൂഹത്തിന് ഷാരോൺ നന്ദി പറഞ്ഞു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പ്രജീഷ് , മാത്യു ,ഫഹദ് നീലാഞ്ചേരി ,മന്ഹജ് അൽ അബീർ , നാസ്സർ കല്ലറ, ജയൻ കൊടുങ്ങല്ലൂർ ,ഗഫൂർ കൊയിലാണ്ടി, ഷാജി മഠത്തിൽ ,ഖാൻ മുഹമ്മദ് ,വിനോദ് കൃഷ്ണ,സൈഫ് കായംകുളം ,സജീർ ചിതറ ,ഷാജഹാൻ ,ഉണ്ണികൊല്ലം ,മുനീർ ,നജീബ് ,സലിം തലനാട് ,രാജീവ് സാഹിബ് ,നിഷ പത്തനംതിട്ട,മുന്ന കൂടാതെ പ്രോഗ്രാം സ്പോൺസേർസ് പ്രതിനിധികളും പരിപാടി യിൽ പങ്കെടുത്തു.
വളരെ വ്യത്യസ്തമായ സ്റ്റേജ് പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയാണ് റിയാദ് കലാഭവൻ ഈ വർഷത്തെ വിന്റർ നൈറ്റ് നടത്തിയത്. റിയാദിലെ പ്രമുഖ ഡാൻസ് അക്കാഡമി ഹെഡ് ബിന്ദു ടീച്ചർ ന്റെ നേതൃത്വത്തിൽ നടത്തിയ വളരെ വ്യത്യസ്തമായ ഒപ്പനയും ,ഡാൻസ് ഈ പ്രോഗ്രാമിന്റെ ഹൈലൈറ്റ് ആയിരുന്നു .തുടർന്ന് ഗളമേള,സിനിമാറ്റിക് ഡാൻസുകൾ എന്നിവ സ്റ്റേജിൽ അരങ്ങേറി.
കൂടാതെ ഈ റമദാനിൽ എല്ലാ വര്ഷം നടത്തുന്നതുപോലെ ഒരു അത്താഴ വിരുന്ന് സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.

![]()
