ജിദ്ദ: പീപ്പിള്‍സ് കള്‍ചറല്‍ ഫോറം (പി.സി.എഫ്) ജി.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി 2026-27 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.നിലവിലെ ജില്ലാ പ്രസിഡന്റ് സിദ്ധീഖ് സഖാഫി മഞ്ഞപ്പെട്ടി അധ്യക്ഷത വഹിച്ച ജനറൽ ബോഡി യോഗം പി.ഡി.പി മലപ്പുറം ജില്ലാ സെക്രട്ടറിയും പി.സി.എഫ് ജില്ലാ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഷാഹിര്‍ മൊറയൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.ഡി.പി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദനി അംഗീകരിച്ച പുതിയ കമ്മിറ്റിയെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പി.സി.എഫ് ചുമതലയുമുള്ള മജീദ് ചേര്‍പ്പ് പ്രഖ്യാപിച്ചു.
പുതിയ ഭാരവാഹികലായികെ. ശിഹാബ് വേങ്ങര( പ്രസിഡന്റ്), ഷാഫി കഞ്ഞിപ്പുര(സെക്രട്ടറി), മുസ്തഫ തിരുനെല്ലി( ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികൾ. വൈസ് പ്രസിഡന്റുമാരായി സൈതലവി വൈലത്തൂര്‍, ജിനാസ് ഏറനാട്, ഷംസു പതിനാറുങ്ങല്‍, ഇര്ഫാന് പാലക്കല്‍ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ലിംഷാദ് മമ്പുറം (മീഡിയ), അലി തൃപ്രങ്ങോട്, അബ്ദുല്‍ കരീം പൊന്മുണ്ടം, ഫാറൂഖ് പുതുപൊന്നാനി എന്നിവരെയും തിരഞ്ഞെടുത്തു.
![]()
