അൽഖോബാർ:ഫോക്കസ് ഇൻ്റർനാഷ്ണൽ അൽഖോബാർ ഡിവിഷന്റെ ജനറൽ ബോഡിയും 2026–2027 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും നടന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് അബ്ദുള്ള എടവണ്ണ, അൻസാർ കടലുണ്ടി എന്നിവർ നേതൃത്വം നൽകി.
ഷെനിൽ നിലമ്പൂരിനെ പുതിയ ഡിവിഷണൽ ഡയറക്ടർ ആയി തെരഞ്ഞെടുത്തു. റിയാസ് ബഷീർ ഓപറേഷൻ മാനേജറായും, നഷാദ് നൂർ വണ്ടൂർ അഡ്മിൻ മാനേജറായും, ഷെബീൻ ഫവാസ് ഫൈനാൻസ് മാനേജറായും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ 23 എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുക്കുകയുണ്ടായി.
പരിപാടിയിൽ പുതിയ അംഗങ്ങൾക്ക് സംഘടനയുടെ ദൗത്യവും പ്രവർത്തന രീതിയും വിശദീകരിച്ച് ഫോക്കസ് ഇന്റർനാഷണൽ സി.ഇ.ഒ ഷബീർ വെള്ളാടത്ത് സംസാരിച്ചു. സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിൽ ഫോക്കസ് നടത്തുന്ന പ്രവർത്തനങ്ങളും ഭാവി പദ്ധതികളും അദ്ദേഹം അവതരിപ്പിച്ചു. യുവജനങ്ങളെ സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ഫോക്കസിന്റെ വരാനിരിക്കുന്ന പരിപാടികളെക്കുറിച്ച് ഇവന്റ് മാനേജർ അബ്ദുൽ റഹ്മാൻ എ പി വിശദീകരണം നൽകി. സാമൂഹിക ബന്ധം ശക്തിപ്പെടുത്തുകയും യുവജനങ്ങളെ ഒരുമിപ്പിക്കുകയും ചെയ്യുന്ന വിവിധ പദ്ധതികൾ ഉടൻ നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
![]()
