റിയാദ് : റിയാദ് ആസ്ഥാനമായുള്ള തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ റിയാദ് സ്വതന്ത്ര ഇന്ത്യയുടെ 76 ആം റിപ്പബ്ലിക് ഡേയുമായി ബന്ധപ്പെട്ട് നടത്തിയ റിപ്പബ്ലിക് ഡേ ക്വിസ്സിൽ മുഴപ്പിലങ്ങാട് സ്വദേശിനിയായ വിദ്യാർത്ഥിനി ഹാജറാ ഹൈഫ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തലശ്ശേരിയിൽ വച്ച് നടന്ന സ്വകാര്യ ചടങ്ങിൽ ടി എം ഡബ്ലിയു എ റിയാദ് ജോയിന്റ് സെക്രട്ടറി അബ്ദുൽ ഖാദർ മോചേരി സമ്മാനദാനം നടത്തി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ഷാനിദ് അലി, സെലിൻ ഫുഹാദ് എന്നിവർ കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ ഫെബ്രുവരി ഇരുപതാം തീയതി നടക്കുന്ന തലശ്ശേരി നോമ്പുതുറ വേദിയിൽ വച്ച് സമ്മാനിക്കുന്നതാണ്.
125 ഓളം അംഗങ്ങൾ പങ്കെടുത്ത ക്വിസ് ഒരു വൻ വിജയമായിരുന്നുവെന്നും വിജയികൾക്കും പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു എന്നും ഈ പരിപാടിക്ക് നേതൃത്വം നൽകിയ ടിഎംഡബ്ലിയു റിയാദ് എജുക്കേഷണൽ വിങ്ങ് തലവൻ മുഹമ്മദ് സലിം പി വി അറിയിച്ചു
![]()
