റിയാദ്: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ‘മാർക്ക് ആൻഡ് സേവ്’, റമദാൻ പ്രമാണിച്ച് സൗദി അറേബ്യയിലെ ഉപഭോക്താക്കൾക്കായി ആകർഷകമായ സമ്മാന പദ്ധതികൾ റിയാദിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ‘ഗോൾഡൻ ഡ്രൈവ്’ എന്ന് ഈ മെഗാ പ്രമോഷനൽ കാമ്പയിൻ ഫെബ്രുവരി 10-ന് ആരംഭിച്ച് ഏപ്രിൽ 10 വരെ 60 ദിവസങ്ങളിലായിട്ടാണ് നടക്കുന്നത്.
നാല് ടൊയോട്ട അർബൻ ക്രൂസർ കാറുകൾ, 100 സ്വർണ നാണയങ്ങൾ, എട്ട് ഐഫോൺ 17 പ്രോ മാക്സ് സ്മാർട്ട്ഫോണുകൾ എന്നിവയാണ് കാമ്പയിൻ കാലയളവിൽ നിശ്ചിത ദിവസങ്ങളിൽ നടക്കുന്ന ലക്കി ഡ്രോകളിലൂടെ വിജയികൾക്ക് ലഭിക്കുക. മാർക്ക് ആൻഡ് സേവ് സ്റ്റോറുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് ലഭിക്കുന്ന കൂപ്പണുകൾ വഴിയാണ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കുക. ആദ്യ ലക്കി ഡ്രോ മാർച്ച് അഞ്ചിന് നടക്കും. ഏപ്രിൽ 10-ന് നടക്കുന്ന മെഗാ ഡ്രോയിൽ പ്രധാന സമ്മാന ജേതാക്കളെ പ്രഖ്യാപിക്കും.
റിയാദിലെ ഖുറൈസ്, ഫ്ലമിംഗോ (എക്സിറ്റ് 28), അൽ അഹ്സ്സ, അൽ ഖോബാർ എന്നിവിടങ്ങളിലെ നാല് ശാഖകളിലും പ്രമോഷൻ കാലയളവിൽ ഷോപ്പിങ് നടത്തുന്ന എല്ലാ ഉപഭോക്താക്കൾക്കും ഈ ഓഫറിൽ പങ്കെടുക്കാം.
റമദാൻ മാസത്തിൽ ഉപഭോക്താക്കൾക്ക് കൂടുതൽ ആശ്വാസമേകുന്നതിനായി അരി, എണ്ണ, പാൽ തുടങ്ങിയ അവശ്യ സാധനങ്ങൾക്കും ഫ്രഷ് പച്ചക്കറികൾക്കും പഴങ്ങൾക്കും വലിയ തോതിലുള്ള വിലക്കുറവാണ് മാർക്ക് ആൻഡ് സേവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ, എല്ലാ ആഴ്ചകളിലും ബുധൻ മുതൽ ശനി വരെയും ഞായർ മുതൽ ചൊവ്വ വരെയും പ്രത്യേക വാരാന്ത്യ ഓഫറുകളും ലഭ്യമായിരിക്കും.
റിയാദിലെ ഫ്ലമിംഗോ എക്സിറ്റ് 28-ലുള്ള ഫ്ലാഗ്ഷിപ്പ് സ്റ്റോറിൽ ബജറ്റ് സൗഹൃദമായ നിരക്കിൽ മൂന്ന് വ്യത്യസ്ത തരം ഇഫ്താർ, അത്താഴ സെറ്റുകൾ ഒരുക്കിയിട്ടുണ്ട്. ഹോട്ട് ഫുഡ് വിഭാഗത്തിലാണ് ഈ സൗകര്യം ലഭ്യമാകുക.
നിലവിൽ റിയാദിൽ നാല് ശാഖകളാണ് സൗദിയിലുള്ളത്. ഗൾഫിലുടനീളം നിലവിൽ 23 സ്റ്റോറുകൾ പ്രവർത്തിക്കുന്നു. വരും വർഷങ്ങളിൽ ജിദ്ദ, മക്ക ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചുകൊണ്ട് ജി.സി.സിയിൽ ആകെ 100 സ്റ്റോറുകൾ എന്ന ലക്ഷ്യത്തിലേക്കാണ് കമ്പനി നീങ്ങുന്നത്.
‘നിങ്ങളുടെ സേവിങ്സ്, നിങ്ങളുടെ ഹൈപർമാർക്കറ്റ്’ എന്ന ബ്രാൻഡ് വാഗ്ദാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം, ഉപഭോക്താക്കൾക്ക് മികച്ച വിലയും കൂടുതൽ ആനുകൂല്യങ്ങളും നൽകാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പ്രമോഷൻ എന്ന് സൗദി റീജ്യൻ ഓപ്പറേഷൻസ് ഹെഡ് അനീസ് കക്കട്ട് അറിയിച്ചു. ഉപഭോക്തൃ പങ്കാളിത്തം വർധിപ്പിക്കുകയും റമദാൻ ഷോപ്പിങ് അനുഭവം കൂടുതൽ സന്തോഷകരവും ലാഭകരവുമായി മാറ്റുകയും ചെയ്യുന്നതാണ് ഈ കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യേക ഓഫറുകളോടെ റമദാൻ ആവശ്യങ്ങൾക്ക് വേണ്ട എല്ലാ ഉൽപ്പന്നങ്ങളും മികച്ച വിലയിൽ ഒരേ കുടക്കീഴിൽ ലഭ്യമാകുന്നതിനൊപ്പം, ഓരോ ഷോപ്പിങ്ങും കൂടുതൽ മൂല്യമുള്ളതാക്കുന്ന പ്രമോഷനുകളും സർപ്രൈസ് ഗിഫ്റ്റുകളും ഉപഭോക്താക്കളെ കാത്തിരിക്കുകയാണെന്ന് സൗദി റീജ്യൻ ബയിങ് ഹെഡ് അഷ്റഫ് പുതുപ്പള്ളി അറിയിച്ചു.
വാർത്താസമ്മേളനത്തിൽ സൗദി റീജ്യൻ ഓപ്പറേഷൻസ് ഹെഡ് അനീസ് കക്കട്ട്, ബയിങ് ഹെഡ് അഷ്റഫ് പുതുപ്പള്ളി, ഫ്ലമിംഗോ പാർക്ക് സ്റ്റോർ മാനേജർ മുസ്തഫ, സ്റ്റോർ മാനേജർ തലാൽ അൽ ഹർബി, എഫ്.എം.സി.ജി ബയർ റംഷീദ് തുടങ്ങിയവർ ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
![]()
