അബ്ദുൽ റഊഫ് കൊണ്ടോട്ടി,ദോഹ
ദോഹ : ഹജ്ജ് അടക്കമുള്ള ടൂർ പാക്കേജുകൾക്ക് ഈടാക്കിയിരുന്ന ടാക്സ് ഡിഡക്ഷൻ അറ്റ് സോഴ്സ് അഥവാ ടി ഡി എസ് 2% ആയി പുതിയ കേന്ദ്ര ബജറ്റിൽ നിശ്ചയിച്ചത് ഏറെ ഗുണകരമാവും.
നേരത്തെ, പത്ത് ലക്ഷം രൂപ വരെയുള്ള ടൂർ പാക്കേജുകൾക്ക് അഞ്ച് ശതമാനവും 10 ലക്ഷം രൂപക്ക് മേലെ വരുന്ന ടൂർ പാക്കേജുകൾക്ക് 20 ശതമാനവും ടി ഡി എസ് ബാധകം ആയിരുന്നു.
എന്നാൽ ഇപ്പോൾ സ്ലാബ് സിസ്റ്റം ഒഴിവാക്കുകയും എത്ര രൂപയുടെയും ടൂർ പാക്കേജുകൾക്കും 2% ആയി നിജപ്പെടുത്തുകയും ചെയ്തു.
![]()
