ജുബൈൽ:ജുബൈൽ മലയാളി സമാജം അൽമന ഹോസ്പിറ്റലിമായി സഹകരിച്ച് നാലാമത് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
സമാജം പ്രസിഡന്റ് തോമസ് മാത്യു മാമൂട്ടന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ, ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ ആദ്യ രക്തദാനം നടത്തി ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. രക്തദാനം ഒരു മഹത്തായ സേവനമാണെന്നും, ഓരോ തുള്ളി രക്തവും ഒരു ജീവൻ രക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. രക്തദാനത്തിലൂടെ സമൂഹത്തിന് നൽകുന്ന ഏറ്റവും വലിയ സമ്മാനമാണ് ജീവൻ രക്ഷിക്കുന്ന അവസരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമാജം വനിതാ വിഭാഗം പ്രസിഡന്റ് ആശ ബൈജു, ജനറൽ സെക്രട്ടറി നീതു രാജേഷ്, ജോയിന്റ് സെക്രട്ടറി ബിബി രാജേഷ്, സിനി സന്തോഷ് എന്നിവർ ക്യാമ്പിന്റെ ഒരുക്കങ്ങൾക്കും നടത്തിപ്പിനും സജീവമായ നേതൃത്വം നൽകി.
സമാജം ഹെൽപ് ഡെസ്ക് അംഗങ്ങളായ സിസ്റ്റർ ബിബി രാജേഷ്, ബിന്ദു, സബിന നിസാം എന്നിവർ രജിസ്ട്രേഷൻ മുതൽ മെഡിക്കൽ പരിശോധന വരെ ക്യാമ്പിന്റെ എല്ലാ ഘട്ടങ്ങളിലും ആവശ്യമായ സഹായവും പിന്തുണയും നൽകി. അൽമന ഹോസ്പിറ്റലിലെ മെഡിക്കൽ സംഘത്തിന്റെ പ്രൊഫഷണൽ സേവനവും ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് വലിയ സഹായമായി.
സമാജം ഭരണസമിതി അംഗങ്ങളായ തോമസ് മാത്യു മാമൂട്ടൻ, ബൈജു അഞ്ചൽ, എബി ജോൺ ചറുവക്കൽ, സന്തോഷ് ചക്കിങ്കൽ, സുമോദ് മോഹൻ, രാജേഷ്, ആശ ബൈജു എന്നിവരും, സമാജം അംഗങ്ങളായ അനിൽ നായർ, ജിമ്മി, ബിനു, അനിൽ കുമാർ പട്ടാഴി, ആനന്ദ്, ഗോഡ്ലി സാമുവൽ ,ഗോവിന്ദ് എന്നിവരും സന്നദ്ധമായി രക്തദാനം നടത്തി മറ്റുള്ളവർക്ക് മാതൃകയായി.
ജോലി ദിവസമായിട്ടും നിരവധി സമാജം അംഗങ്ങൾ സമയം കണ്ടെത്തി രക്തദാനത്തിനായി എത്തിയത് ക്യാമ്പിന് വലിയ ഊർജവും വിജയവും നൽകി. എബി ജോൺ, സുമോദ് മോഹൻ, ബിബി രാജേഷ് എന്നിവർ ക്യാമ്പിന്റെ ഏകോപന ചുമതലകൾ ഏറ്റെടുത്ത് നേതൃത്വം നൽകി.
വൈകുന്നേരം 7.30 മണിയോടെ ക്യാമ്പ് സമാപിച്ചപ്പോൾ, സമാജം ട്രഷറർ സന്തോഷ് ചക്കിങ്കൽ എല്ലാ രക്തദാതാക്കൾക്കും, സംഘാടകർക്കും, അൽമന ഹോസ്പിറ്റൽ മെഡിക്കൽ സംഘത്തിനും നന്ദി അറിയിച്ച് സമാപന പ്രസംഗം നടത്തി.
“രക്തദാനം മഹാദാനം” എന്ന സന്ദേശം ശക്തമായി ഉയർത്തിപ്പിടിച്ച ഈ ക്യാമ്പ്, മലയാളി സമൂഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഉജ്ജ്വല ഉദാഹരണമായി മാറിയതായി പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു.
![]()
