റിയാദ്: ഇസ്ലാം മുന്നോട്ടു വെക്കുന്ന സൗഹൃദം, സഹിഷ്ണുത, സഹവര്‍ത്തിത്വം, സഹാനുഭൂതി എന്നീ മാനുഷിക മൂല്യങ്ങള്‍, അനുയായികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, ‘ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്സ് ക്ലബ്’ നടത്തി വരാറുള്ള ‘ടീ ടൈം മീറ്റ്’ വിവിധ പ്രദേശങ്ങളില്‍ സംഘടിപ്പിക്കപ്പെട്ടു. ഓരോ മാസത്തിലേയും അവസാനത്തെ ഞായറാഴ്ച വൈകുന്നേരം 4 മണിക്കാണ് ഈ സൗഹൃദം സംഗമം സംഘടിപ്പിക്കപ്പെടുക. ഇക്കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒടുവില്‍ തുടക്കം കുറിച്ച ഈ ‘ചായ സമയ സംഗമം’ കൂടുതല്‍ സ്വീകാര്യതയോടെ ഇപ്പോള്‍ ഒരു വര്‍ഷം പിന്നിടുകയാണ്.
ഇസ്ലാം പഠിക്കുക, സ്വയം പകര്‍ത്തുക, മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുക എന്ന ദൗത്യവുമായി, റിയാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു മലയാളി കൂട്ടായ്മയാണ് LOVE THE QURAN MASTERS CLUB. Online സംവിധാനത്തിന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അംഗങ്ങളെ കൂട്ടിയിണക്കി, പ്രതിവാര വൈജ്ഞാനിക സദസ്സുകളും സംഗമങ്ങളും നടത്തി, വ്യവസ്ഥാപിതമായ പദ്ധതികളിലൂടെ മുന്നോട്ടു പോകുന്ന ക്ലബിനു നിലവില്‍ 22 ശാഖകളാണുള്ളത്.
എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സംഗമങ്ങള്‍ക്ക്, കോര്‍ഡിനേറ്റര്‍മാരായ സാഹിദ, ഷെമി ശംസുദ്ദീന്‍, ജവാദ, റസിയ സിയാദ്, മെഹ്റുന്നിസ, ഫാത്വിമ സുഹറ, മുഹമ്മദ് മുസ്തഫ എന്നിവര്‍ നേതൃത്വം നല്കി.
ഡയറക്ടര്‍ സുലൈഖ മാസ്റ്റര്‍, ചീഫ് കോര്‍ഡിനേറ്റര്‍ ബഷീര്‍ കൈപമംഗലം എന്നിവര്‍ സംഗമങ്ങള്‍ക്ക് ആശംസകള്‍ നേര്
![]()
