കുവൈത്ത് : കുവൈത്തിൽ കോഴിക്കോട് സ്വദേശി നിര്യാതനായി .
കുണ്ടുങ്ങൽ സ്വദേശി ഡി വി ആലിക്കോയ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കുവൈത്തിലെ ജാബർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. പരേതരായ സി.പി കുഞ്ഞായിന്റെയും പള്ളിയാളി സൈനബ യുടെയും മകനാണ്. ഭാര്യ: റോസ്ന മണ്ണാലത്ത്, മാളിക്കടവ്. മക്കൾ: അബ്ദുൽ ബാസിത്ത്, മുഹമ്മദ് ബാസിൽ,മുഹമ്മദ് ബസീം. സഹോദരങ്ങൾ: പരേതരായ ബീരാൻ കോയ,മമ്മു, ഇസ്മായിൽ. മറിയംബി,മൊയ്തീൻ കോയ, മുസ്തഫ,അബൂബക്കർ, ഇബ്രാഹിം,സെൽമാബി, സുഹറാബി,ഗഫൂർ,മുജീബ്, നൂർജഹാൻ,കദീജ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
![]()
