റിയാദ് : പ്രവാസി സാമൂഹിക കൂട്ടായ്മ (പി എസ് കെ) അഞ്ചാം വാർഷികവും അറേബ്യൻ നിലാവ് എന്ന പേരിൽ ഗാനസന്ധ്യയും സംഘടിപ്പിച്ചു.
മുഖ്യ രക്ഷാധികാരി അഫ്സൽ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ച പരിപാടി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ ഹരീഷ് ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മയുടെ ഭാരവാഹികളായ ഗഫൂർ ഹരിപ്പാട്,സുബൈർ കുപ്പം,ഫൈസൽ പൂവാർ,വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുൽ അസീസ് പവിത്ര,നാസർ വണ്ടൂർ,
ഷാജി മഠത്തിൽ ,ഷൈജു പച്ച,ന്യൂസ് 16 റിപ്പോർട്ടർ മജീദ് കെ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സെക്രട്ടറി മുസ്തഫ ആതമാനാട് സ്വഗതവും ആസിഫ് കളത്തിൽ നന്ദിയും പറഞ്ഞു.
പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നാസർവണ്ടൂർ,ഗാനരചയിതാവും മാധ്യമ പ്രവർത്തകനുമായ മജീദ് കെ പി പതിനാറ്ങ്ങൽ,ഗായകൻ സത്താർ മാവൂർ,മുഖ്യരക്ഷാധിക്കാരി അഫ്സൽ മുല്ലപള്ളി, ചെയർമാൻ ഗഫൂർ ഹരിപ്പാട് എന്നിവരെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ ഹരീഷ് പൊന്നാട അണിയിച്ച് ആദരിച്ചു.
മരുഭൂമിയിലെ പാവ പെട്ടവർക്ക് എല്ലാവർഷവും നൽകുന്ന സ്നേഹസമ്മാനം പുതപ്പിന്റെ വിതരണോത്ഖാടനം ഗഫൂർ ഹരിപ്പാട് ഹരീഷ്ന് നൽകി നിർവഹിച്ചു.
തുടർന്ന് സത്താർമാവൂരിന്റെ നേതൃത്വത്തിൽ നടന്ന അറേബ്യൻ നിലാവ് ഗാനസന്ധ്യയിൽ സിദീഖ് മഞ്ചേശ്വരം, ബീഗം നാസർ ഫൈസൽപൂവർ, രാജി,
ആബിദ് പൊന്നാണി, റോബിൻ, സിസാസുൽഫിക്കർ, എന്നിവർ ഗാനങ്ങൾ ആലപിച്ചു, ടീം പാട്ടുമാല അവതരിപ്പിച്ച മുട്ടിപ്പാട്ട് പ്രോഗ്രാമിന് നിറമേകി.
നാസർ പരപ്പനങ്ങാടി അവദരിപ്പിച്ച സൂഫി ഡാൻസ് കാണികളുടെ കയ്യടി നേടി.നിസാർ കുരിക്കൾ അവതാരകൻ ആയിരുന്നു.
![]()
